മേപ്പാടിയിലെ റോഡ്‌ പ്രവൃത്തി പൂർത്തിയാക്കണം



മേപ്പാടി മേപ്പാടി ടൗണിലെ റോഡ്‌ പ്രവൃത്തി പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ സിപിഐ എം മേപ്പാടി  ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കിഫ്‌ ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ റോഡ്‌ നിർമാണം. ഭൂരിഭാഗം  പ്രവൃത്തിയും പൂർത്തിയായെങ്കിലും ടൗണിൽ   റോഡ്‌ തകർന്ന്‌ കിടക്കുകയാണ്‌. ഇതുമൂലം ജനങ്ങളും വ്യാപാരികളും ഒരുപോലെ ദുരിതം അനുഭവിക്കുന്നു. പൊടിശല്യവും ഏറെയാണ്‌.  പ്രവൃത്തിയിൽ നേരിട്ട തടസം മറികടക്കുന്നതിന്‌ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാവുന്നില്ല.  അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടാൻ തയ്യാറാവണം.  പ്രശ്‌നം പരിഹരിച്ച്‌ പ്രവൃത്തി പൂർത്തിയാക്കണം. യോഗത്തിൽ സി പ്രഭാകാരൻ അധ്യക്ഷനായി. കെ വിനോദ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. പി എം സന്തോഷ്‌കുമാർ, പി വി മാത്യു, പി ടി മൻസൂർ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News