ഒന്നാമതായി 
ശിവാനി

ഹൈസ്‌കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ പി ശിവാനി


തിരൂർ,  ‘മായേ ശൃംഗാര രസ പ്രിയേ... രാഗമാലികയിൽ ആദിതാളത്തിൽ ശിവപാർവതി ഭാവങ്ങളുമായി അരങ്ങിൽ നിറഞ്ഞാടി പി ശിവാനി എച്ച്‌എസ്‌ വിഭാഗം ഭരതനാട്യത്തിൽ ഒന്നാംസ്ഥാനം നേടി. അപ്പീലുമായെത്തിയാണ്‌ എടവണ്ണ എസ്‌എച്ച്‌എംജിവിഎച്ച്‌എസിലെ ഈ പത്താംതരം വിദ്യാർഥിനി വിജയച്ചുവടുവച്ചത്‌. സബ്‌ജില്ലയിൽ ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും രണ്ടാംസ്ഥാനമായിരുന്നു ശിവാനിക്ക്‌. അപ്പീൽ നൽകണമെന്ന്‌ അധ്യാപിക നിർദേശിച്ചു. എന്നാൽ സാമ്പത്തികം പ്രതിസന്ധിയായി. ഒടുവിൽ നൃത്താധ്യാപിക ആരാധിക ടീച്ചറാണ്‌ പണം നൽകിയതും അപ്പീൽ കൊടുത്തതും. അച്ഛൻ പാങ്ങോട്ടിൽ ജയനും അമ്മ ബിനിതയും മകളുടെ ചുവടുകൾക്ക്‌ കരുത്തേകി കൂടെനിന്നു. രണ്ടാംക്ലാസുമുതൽ ശിവാനി നൃത്തം പഠിക്കുന്നുണ്ട്‌. കഴിഞ്ഞ നാലുവർഷത്തിലേറെയായി കലാമണ്ഡലം സരോജിനി ടീച്ചറുടെ മകൾ ആരാധികയുടെ കീഴിലാണ്‌ പരിശീലനം.   Read on deshabhimani.com

Related News