പദവി ഉയര്‍ത്തിയ ആശുപത്രികളില്‍ 
സ്റ്റാഫ് പാറ്റേണ്‍ പുതുക്കുക: കെജിഎന്‍എ

കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്യുന്നു


മലപ്പുറം പദവി ഉയർത്തിയ ആശുപത്രികളിൽ ആവശ്യമായ നഴ്സുമാരെ നിയമിച്ച്‌ സ്റ്റാഫ് പാറ്റേൺ പുതുക്കണമെന്ന്‌ കേരള ഗവ. നഴ്സസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നഴ്സിങ് ഡയറക്ടേറ്റ് രൂപീകരിക്കുക, കിടത്തിച്ചികിത്സയുള്ള ആശുപത്രികളിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കുക, താൽക്കാലിക നഴ്സുമാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്‌കരിക്കുകയും ഏകീകരിക്കുകയുംചെയ്യുക, കോവിഡ്‌ ഒമിക്രോൺ വകഭേദത്തെ ചെറുക്കാൻ സജ്ജരാവുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ സമ്മേളനം ഉദ്ഘാടനംചെയ്തു. കെജിഎൻഎ ജില്ലാ പ്രസിഡന്റ് പി എസ് എമിലി അധ്യക്ഷയായി. സംസ്ഥാന പ്രസിഡന്റ് സി ടി നുസൈബ, എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി രാജേഷ്,  മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി വി ടി സോഫിയ, റൂബി സജ്ന, കെജിഎസ്എൻഎ ജില്ലാ സെക്രട്ടറി മുഹമ്മദ് ബസാം എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി രതീഷ് ബാബു സ്വാഗതവും ട്രഷറർ കെ സജ്ന നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം കെജിഎൻഎ സംസ്ഥാന പ്രസിഡന്റ് സി ടി നുസൈബ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ലക്ഷ്മി അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം ടി ആർ ജിസ്വിൻ സംസാരിച്ചു. ജില്ലാ സെക്രട്ടറി രതീഷ് ബാബു റിപ്പോർട്ടും ട്രഷറർ കെ സജ്ന കണക്കും അവതരിപ്പിച്ചു. പി സിന്ധു, വി പി മിനി, ബിനോയ് എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: പി എസ്‌ എമിലി (പ്രസിഡന്റ്), വി ലക്ഷ്മി, വി പി മിനി (വൈസ് പ്രസിഡന്റ്‌), രതീഷ് ബാബു (സെക്രട്ടറി), ടി ആർ ജിസ്വിൻ, പി സിന്ധു (ജോ. സെക്രട്ടറി), കെ സജ്ന (ട്രഷറർ). Read on deshabhimani.com

Related News