കുളത്തൂപ്പുഴ സഹകരണബാങ്കിനെ തകര്‍ക്കാന്‍ യുഡിഎഫ് ഗൂഢാലോചന



കുളത്തൂപ്പുഴ കുളത്തൂപ്പുഴ സഹകരണ ബാങ്കിനെതിരെ വ്യാജ പ്രചാരണങ്ങൾ ഉന്നയിച്ച്‌ യുഡിഎഫ് ഗൂഢാലോചന നടത്തുന്നതായി ഭരണസമിതി പ്രസ്‌താവനയിൽ പറഞ്ഞു. നിക്ഷേപകർക്കും സഹകാരികൾക്കും ഇടയിൽ തെറ്റിദ്ധാരണ പരത്തുംവിധം സമൂഹമാധ്യമങ്ങളിലൂടെയാണ്‌ പ്രചാരണം. വീഴ്‌ച വരുത്തിയ രണ്ടു ജീവനക്കാർക്കെതിരെ ബാങ്ക്‌ നടപടി എടുത്തിട്ടുണ്ട്‌. 76 കോടി നിക്ഷേപവും 64 കോടി വായ്പയുമുള്ള ബാങ്കിന്റെ പ്രവർത്തനം സുതാര്യമാണ്‌. ബാങ്ക് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കോൺഗ്രസും യുഡിഎഫ് നേതൃത്വവും രംഗത്തുവന്നിട്ടുള്ളത്. യുഡിഎഫ് ഭരണത്തിലിരുന്ന സമീപ ബാങ്കുകൾ എങ്ങനെയാണ്‌ പ്രവർത്തിച്ചതെന്ന്‌ മനസ്സിലാക്കി സഹകാരികൾ ഈ പ്രചാരണങ്ങൾ തിരിച്ചറിയണമെന്ന് ബാങ്ക്‌ പ്രസിഡന്റ്‌ കെ ജെ അലോഷ്യസും ഭരണസമിതി അംഗങ്ങളും പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News