സോളാർ കേസ്‌ വീണ്ടും അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെടില്ലെന്ന്‌ ഉമ്മൻചാണ്ടി



തിരുവനന്തപുരം > സോളാർ കേസ്‌ വീണ്ടും അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെടില്ലെന്നും എന്നാൽ, കുറച്ചുകൂടി കാര്യങ്ങൾ പുറത്തുവരാനുണ്ടെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.  പുതിയ വെളിപ്പെടുത്തലിൽ ഒന്നും തോന്നുന്നില്ല. പാലാരിവട്ടം പാലം കേസിലും പുനരന്വേഷണം വേണമോ എന്ന്‌ ഇപ്പോൾ പറയാനാകില്ലെന്ന്‌ അദ്ദേഹം മീറ്റ്‌ ദ പ്രസിൽ പറഞ്ഞു.    തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു ഘടകം വ്യക്തി ബന്ധമാണ്. യുഡിഎഫ്‌ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കെഎസ്എഫ്ഇ നല്ല സ്ഥാപനമാണ്‌ എന്നുതന്നെയാണ്‌ ഇന്നും അഭിപ്രായം. കിഫ്ബിയിലെ കേന്ദ്ര ഏജൻസി ഇടപെടൽ ശരിയാണോ എന്ന് അറിയില്ല. ജോസ് കെ മാണി യുഡിഎഫ്‌ വിട്ടതിനെക്കുറിച്ചുള്ള ചോദ്യത്തോട്‌ അക്കാര്യം ഇപ്പോൾ പറയുന്നില്ലെന്നും തെരഞ്ഞെടുപ്പിൽ കാണാമെന്നുമായിരുന്നു പ്രതികരണം. കോൺഗ്രസിൽ ഒരുകാലത്തും നേതൃത്വ തർക്കം ഉണ്ടായിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.  Read on deshabhimani.com

Related News