വക്കം മൗലവിയുടെ സംഭാവനകൾ: പുസ്‌തകം പുറത്തിറക്കി

വക്കം മൗലവിയുടെ കാലഘട്ടവും സംഭാവനകളും വിവരിക്കുന്ന പുസ്‌തകം കവി പ്രഭാവർമ്മയ്‌ക്ക്‌ നൽകി മന്ത്രി വി എൻ വാസവൻ പ്രകാശിപ്പിക്കുന്നു


തിരുവനന്തപുരം വക്കം മൗലവിയുടെ കാലഘട്ടവും അദ്ദേഹത്തിന്റെ സംഭാവനകളും വിവരിക്കുന്ന പുസ്‌തകം കവി  പ്രഭാവർമ്മയ്‌ക്ക്‌ നൽകി മന്ത്രി വി എൻ വാസവൻ പ്രകാശിപ്പിച്ചു. മലയാളം, ഇംഗ്ലീഷ്‌, അറബി ഭാഷകളിലാണ്‌ പുസ്‌തകം. അതിഥിത്തൊഴിലാളികളുടെ കോവിഡുകാല ജീവിതത്തിൽ മാധ്യമങ്ങൾ സ്വീകരിച്ച സമീപനങ്ങളെക്കുറിച്ച്‌ വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്‌റ്റ്‌  നടത്തിയ പഠനമടങ്ങിയ പുസ്‌തകവും മന്ത്രി പുറത്തിറക്കി.  ട്രസ്‌റ്റ്‌ പ്രസിഡന്റ്‌ പ്രൊഫ. വി കെ ദാമോദരൻ അധ്യക്ഷനായി.  ഡോ. മ്യൂസ്‌ മേരി ജോർജ്‌, ഡോ. എം ആർ തമ്പാൻ, ഡോ. കായംകുളം യൂനുസ്‌, സ്വാതി ലക്ഷ്‌മി എന്നിവർ സംസാരിച്ചു. വക്കം മൗലവിയുടെ കുടുംബാംഗങ്ങളായ ആസാദ്‌ ഖാൻ, ജമീല തൗഫീഖ്‌, നദീറ അബ്ദുറഹ്മാൻ എന്നിവരുടെ അനുസ്‌മരണ യോഗത്തിൽ എം എം സഫർ അധ്യക്ഷനായി.  Read on deshabhimani.com

Related News