തൊട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ ഉടൻ പൂർത്തീകരിക്കും : കെ കെ രാമചന്ദ്രൻ എംഎൽഎ

തൊട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി കെ കെ രാമചന്ദ്രൻ എംഎൽഎ സന്ദർശിക്കുന്നു


വരന്തരപ്പിള്ളി  തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ ഒന്നാം ഘട്ടത്തിന്റെ നിർമാണ പ്രവൃത്തി അവസാനഘട്ടത്തിലാണെന്ന് കെ കെ രാമചന്ദ്രൻ എംഎൽഎ  അറിയിച്ചു.  പദ്ധതി പ്രദേശം സന്ദർശിച്ച ശേഷമാണ്‌ അദ്ദേഹം ഇത്‌ അറിയിച്ചത്‌.   അഞ്ച് പഞ്ചായത്തുകൾക്ക് ഗുണം ലഭിക്കുന്ന   പദ്ധതിയുടെ ഒന്നാം ഘട്ടം ഉടൻ പൂർത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇലക്ട്രിക്കൽ വർക്കുകളുടെ ടെൻഡർ പൂർത്തീകരിക്കുകയും നിർമാണക്കമ്പനി എഗ്രിമെന്റ് ഒപ്പുവയ്‌ക്കുകയും  ചെയ്‌തിട്ടുണ്ട്‌. ഒന്നാം ഘട്ടം  പൂർത്തീകരിക്കുവാൻ നടപടി സ്വീകരിച്ചു വരുന്നതായും അദ്ദേഹം അറിയിച്ചു. 1 കോടി 6 ലക്ഷം രൂപ ചെലവിലാണ്  ഇലക്ട്രിക്കൽ പ്രവൃത്തികൾ. Read on deshabhimani.com

Related News