പാലൊഴുകും ആലപ്പുഴ



ആലപ്പുഴ പ്രതിസന്ധികളെ തരണംചെയ്‌ത്‌ ജില്ലയിൽ പ്രതിദിന പാൽ ഉൽപ്പാദനത്തിൽ 7806 ലിറ്ററിന്റെ വർധന. 2020–-21ൽ 1,02,985 ലിറ്റർ അളന്നത്‌ 2021–22ൽ 1,10,791 ലിറ്ററായി. കൂടുതൽ പാൽ ഉൽപ്പാദിപ്പിച്ചത്‌ ഭരണിക്കാവ് ബ്ലോക്കിലാണ്‌. ഇവിടെ 2000 ലിറ്ററിന്റെ വർധനയുണ്ട്‌. ചേർത്തല, മുതുകുളം, മാവേലിക്കര, ആര്യാട്‌ ബ്ലോക്കുകളിലും പാലുൽപ്പാദനത്തിൽ വർധനയുണ്ടായി. ആകെ 12 ക്ഷീരവികസന ബ്ലോക്കാണ്‌.    കോവിഡും പ്രളയവും അതിജീവിച്ചതും കൂടുതൽ ആളുകളെ ക്ഷീരകർഷക മേഖലയിലേക്ക്‌ ആകർഷിച്ചതും ഉൽപ്പാദന വർധനയ്‌ക്ക്‌ കാരണമായി. ക്ഷീരമേഖലയുടെ വികസനത്തിന്‌ സർക്കാരും ക്ഷീരവികസനവകുപ്പും നടപ്പാക്കിയ പദ്ധതികളാണ്‌ ജില്ലയിൽ പാൽ ഉൽപ്പാദനം കൂടാൻ കാരണം. എംഎസ്ഡിപി, തീറ്റപ്പുൽകൃഷി വികസനം, ക്ഷീരസാന്ത്വന ഇൻഷുറൻസ്, ക്ഷീര കർഷക ക്ഷേമനിധി സഹായം തുടങ്ങിയ പദ്ധതികൾ സമഗ്രമായി ആവിഷ്‌കരിച്ച്‌ നടപ്പാക്കി. വിവിധ പദ്ധതികളിലൂടെ സബ്സിഡി നൽകിയും ക്ഷീരകർഷകരെ ചേർത്തുനിർത്തിയതും ഉൽപ്പാദന വർധനയ്‌ക്ക്‌ ഇടയാക്കി.    പ്ലാൻ പദ്ധതി വകയിൽ 5,04,36,377 രൂപ 2020–-21 വർഷത്തിൽ  ക്ഷീരവികസനവകുപ്പ് മുഖേന സബ്സിഡിയായി വിതരണം ചെയ്‌തിട്ടുണ്ട്. 100 ശതമാനം പദ്ധതിത്തുക ചെലവഴിച്ചതിന് ജില്ലാ വികസനസമിതിയുടെ അംഗീകാരം ഈ വർഷം ക്ഷീരവികസന വകുപ്പിന് ലഭിച്ചു.   Read on deshabhimani.com

Related News