12 കോൺഗ്രസുകാർകൂടി അറസ്‌റ്റിൽ



  കോട്ടയം കലക്ടറേറ്റ്‌ മാർച്ചിൽ അക്രമംനടത്തിയും ഡിവൈഎസ്‌പി ജെ സന്തോഷ്‌കുമാറിന്റെ തലയ്‌ക്കടിച്ച്‌ പരിക്കേൽപ്പിക്കുകയും ചെയ്‌ത കേസിൽ 12 യൂത്ത് കോൺഗ്രസുകാർകൂടി അറസ്‌റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.      യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ജോസഫ്, ജില്ലാ പഞ്ചായത്തംഗവും കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റുമായ പി കെ വൈശാഖ്, യൂത്ത് കോൺഗ്രസ് കോട്ടയം മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ് ജെയ്‌സൺ പെരുവേലി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം കെ ഷമീർ, ജില്ലാ ജനറൽ സെക്രട്ടറി നിബു ഷൗക്കത്ത്, ജില്ലാ ജനറൽ സെക്രട്ടറി മനു മോഹൻകുമാർ, കോട്ടയം വെസ്റ്റ് മണ്ഡലം കമ്മിറ്റിയംഗം യദു സി നായർ, ചങ്ങനാശേരി അസംബ്ലി ജനറൽ സെക്രട്ടറി ആന്റോ ആന്റണി, ഐഎൻടിയുസി ജില്ലാ സെക്രട്ടറി സക്കീർ ചങ്ങമ്പള്ളി, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നൈഫ് ഫൈസി, കോൺഗ്രസ് വാഴൂർ മണ്ഡലം സെക്രട്ടറി സ്‌കറിയ തോമസ് എന്നിവരെയാണ്‌ ഈസ്‌റ്റ്‌ പൊലീസ്‌ അറസ്‌റ്റുചെയ്‌തത്‌. കോൺഗ്രസ് ചങ്ങനാശേരി മണ്ഡലം സെക്രട്ടറി അരുൺ ബാബുവിനെ വ്യാഴാഴ്ച പുലർച്ചെ അറസ്റ്റുചെയ്തിരുന്നു. കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ കലക്ടറേറ്റ്‌ മാർച്ചിൽ അക്രമം നടത്തിയത്‌. കണ്ടാലറിയാവുന്ന 81 പേരടക്കം നൂറ്‌ കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ്‌ കേസ്‌.  ജെ ജി പാലക്കലോടി, മുൻ നഗരസഭാ കൗൺസിലർ അനിൽകുമാർ (ടിറ്റോ), അൻസാരി, വർഗീസ്‌ ചാക്കോ, സാം കെ വർക്കി എന്നിവരാണ്‌ ആദ്യം പിടിയിലായത്‌.   Read on deshabhimani.com

Related News