മെഡിസെപ്; സർക്കാരിന്‌ 
ജീവനക്കാരുടെ അഭിവാദ്യം

ചാലക്കുടി താലൂക്ക് ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച അഭിവാദ്യപ്രകടനം 
കെ വി പ്രഫുൽ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ ജീവനക്കാരുടെയും അധ്യാപകരുടെയും ആരോഗ്യസുരക്ഷ ഉറപ്പാക്കുന്ന മെഡിസെപ്പ് ഇൻഷുറൻസ്‌ പദ്ധതി നടപ്പാക്കിയ സംസ്ഥാന സർക്കാരിന്‌ അഭിവാദ്യം അർപ്പിച്ച് ജില്ലയിൽ സർക്കാർ ഓഫീസുകൾ കേന്ദ്രീകരിച്ച്‌ പ്രകടനങ്ങൾ നടത്തി. 30 ലക്ഷംപേരുടെ ആരോഗ്യ സുരക്ഷയാണ് ഈ ബൃഹദ്‌ പദ്ധതിയിലൂടെ ലഭിക്കുക.  അയ്യന്തോൾ സിവിൽ സ്റ്റേഷനുമുന്നിൽ എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ, ചാലക്കുടി താലൂക്ക് ഓഫീസിനുമുന്നിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ വി പ്രഫുൽ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.  തൃശൂർ താലൂക്ക് ഓഫീസിന് മുന്നിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി ബി ഹരിലാൽ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ പി വരദൻ അധ്യക്ഷനായി. തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ കെഎംസിഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം ദിലീപൻ  ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മറ്റു കേന്ദ്രങ്ങളിൽ കെജിഒഎ ജില്ലാ സെക്രട്ടറി എം സി ശേഖർ, ജോയിന്റ്‌ കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ പ്രസാദ്, കെഎംസിഎസ്‌യു ജില്ലാ പ്രസിഡന്റ്‌ അമീറലി, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്‌ണൻ, പി ജി കൃഷ്ണകുമാർ, രഹന പി ആനന്ദ്  ലൈസമ്മ, ഒ പി ബിജോയ് എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.   Read on deshabhimani.com

Related News