ആഹ്ലാദമേറെ 
അക്ഷരമുറ്റത്ത്‌

മലപ്പുറം കോട്ടപ്പടി ഗവ.ജിഎൽപി സ്കൂളിലെ പ്രവേശനോത്സവ ഒരുക്കം


 ജില്ലാ സ്‌കൂൾ പ്രവേശനോത്സവം കൽപ്പകഞ്ചേരി വിഎച്ച്‌എസ്‌എസിൽ മലപ്പുറം ഇണങ്ങിയും പിണങ്ങിയും കൂട്ടുകൂടിയും കൂട്ടുകാരുമൊത്ത്‌ അക്ഷരമധുരം പങ്കുവയ്ക്കാൻ വീണ്ടും വിദ്യാലയങ്ങൾ ഉണർന്നു. വർണ ബലൂണുകളും നിറമുള്ള റിബണുകളും അലങ്കരിച്ച ക്ലാസ് മുറികളും ചുമരുകളിൽ കാർട്ടൂൺ ചിത്രങ്ങളും ഒരുക്കി അധ്യാപകർ കുരുന്നുകളെ വരവേൽക്കാൻ ഒരുങ്ങി. പ്രീ പ്രൈമറി സ്‌കൂളുകളും ബഡ്‌സ്‌ ആൻഡ്‌ റിഹാബിലിറ്റേഷൻ സെന്ററുകളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും പ്രവേശനോത്സവം വർണാഭമാക്കാനുള്ള ഒരുക്കത്തിലാണ്‌.  ജില്ലാ സ്‌കൂൾ പ്രവേശനോത്സവം വ്യാഴം രാവിലെ 10ന് കൽപ്പകഞ്ചേരി വിഎച്ച്‌എസ്‌എസിൽ മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനംചെയ്യും. കുറുക്കോളി മൊയ്‌തീൻ എംഎൽഎ അധ്യക്ഷനാകും. പൊതുവിദ്യാഭ്യാസ മികവ് പ്രദർശനം, സയൻസ്‌ – -ഗണിത സ്റ്റാൾ ക്യാൻവാസ് ചിത്രരചന, ലിറ്റിൽ കൈറ്റ്‌സ് സ്റ്റാൾ, പ്രതിഭാകേന്ദ്രം സ്റ്റാൾ, ഒപ്പന, തിരുവാതിര, യോഗ, ഫ്ലാഷ്‌ മോബ്‌, ഡിഫൻസ് എന്നിവ നടക്കും.    ബിആർസിതല ഉദ്ഘാടനങ്ങൾ അരീക്കോട്–- ജിയുപിഎസ് കടുങ്ങല്ലൂർ, എടപ്പാൾ – കെഎംജിയുപിഎസ് തവനൂർ, കൊണ്ടോട്ടി – ജിഎംയുപിഎസ് ഒഴുകൂർ, കുറ്റിപ്പുറം –- ജിവിഎച്ച്എസ്എസ് കൽപ്പകഞ്ചേരി, മലപ്പുറം –- ജിഎംയുപിഎസ് ചെമ്മങ്കടവ്, മഞ്ചേരി –- ജിജിഎച്ച്എസ്എസ് മഞ്ചേരി, മങ്കട – ജിഎൽപിഎസ് പടിഞ്ഞാറ്റുംമുറി, നിലമ്പൂർ –- ജിഎച്ച്എസ് മുണ്ടേരി, പരപ്പനങ്ങാടി – ജിഎച്ച്എസ് തൃക്കുളം, പെരിന്തൽമണ്ണ –- ജിഎൽപിഎസ് പെരിന്തൽമണ്ണ, പൊന്നാനി –- ജിഎഫ്എൽപിഎസ് വെളിയങ്കോട്, താനൂർ –- ജിഎൽപിഎസ് പരിയാപുരം, തിരൂർ –- ജിഎംയുപിഎസ് എടക്കനാട്, വേങ്ങര–- ജിഎംവിഎച്ച്എസ്എസ് വേങ്ങര ടൗൺ, വണ്ടൂർ –- എഎംഎൽപിഎസ് വീതനശ്ശേരി. Read on deshabhimani.com

Related News