നാലുവയസ്സുകാരിയെ 
കുരങ്ങുകൾ 
ആക്രമിച്ചു

പരിക്കേറ്റ അറഫ ഫാത്തിമ


പാലോട് കുരങ്ങിന്റെ ആക്രമണത്തിൽ നാലു വയസ്സുകാരിക്ക് പരിക്കേറ്റു. ചിറ്റൂർ മീരാൻവെട്ടി കരിക്കകം ബ്ലോക്ക് നമ്പർ 13ൽ മുഹമ്മദ് ഷാജു–-- റസിയ ബീഗം ദമ്പതികളുടെ മകൾ അറഫ ഫാത്തിമക്കാണ് പരിക്കേറ്റത്. വീടിനകത്ത്‌ കളിക്കുകയായിരുന്ന കുട്ടിയെ മൂന്നു കുരങ്ങുകൾ വീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നു. വീട്ടുകാർ ബഹളം വച്ചതോടെ ഇവ ഓടിപ്പോയി. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിലും പരിസരത്തും നിരന്തരമായി കുരങ്ങുശല്യമുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. ഓടുകൾ വലിച്ചെറിയുക, വാട്ടർ ടാങ്കിലെ ജലം മലിനപ്പെടുത്തുക, വളർത്തുമൃഗങ്ങളെ ആക്രമിക്കുക എന്നിങ്ങനെ സ്ഥിരം ശല്യമുണ്ടാക്കുന്നുണ്ട്‌ കുരങ്ങുകൾ. Read on deshabhimani.com

Related News