പരിഷത്ത്‌ വജ്രജൂബിലി 
കലാമത്സരങ്ങൾ



തൃശൂർ  കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയുടെ ഭാഗമായി യുവജനങ്ങൾക്കായി സംസ്ഥാന തലത്തിൽ വിവിധ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഡോക്യുമെന്ററി ഫിലിം (തീം- കാലാവസ്ഥാ വ്യതിയാനം), മ്യൂസിക്‌ ബാൻഡ്‌ (തീം-പ്ലൂരാലിറ്റി),  ചിത്രരചന മത്സരം (വിഷയം-ശാസ്ത്രം നിത്യജീവിതത്തിൽ), ഡിജിറ്റൽ പോസ്റ്റർ മേക്കിങ്‌ (വിഷയം-മനുഷ്യനും പ്രകൃതിയും), ന്യൂസ് റിപ്പോർട്ടിങ്‌-   ശാസ്ത്രകഥാരചന,  ശാസ്ത്രഗീതം, കൈയെഴുത്ത് പോസ്റ്റർ രചനാ മത്സരം (വിഷയം-ശാസ്ത്രം ജനനന്മയ്ക്ക്), ശാസ്ത്രകാർട്ടൂൺ രചനാമത്സരം, മുദ്രാഗീത രചനാമത്സരം (വിഷയം – ശാസ്ത്രം ജനനന്മയ്‌ക്ക് ശാസ്ത്രം നവകേരളത്തിന് ) എന്നിങ്ങനെയാണ്‌ മത്സരം.  വിജയികൾക്ക്‌ ക്യാഷ്‌ അവാർഡുകളുണ്ട്‌.  15 മുതൽ 30 വയസ്സുവരെയുള്ളവർക്ക് മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കാനാകൂ. മത്സരത്തിനുള്ള രജിസ്ട്രേഷൻ ഗൂഗിൾ ഫോം വഴിയോ നേരിട്ട് ശാസ്ത്രസാഹിത്യ പരിഷത്ത് ഓഫീസിൽ എത്തിയോ ചെയ്യാവുന്നതാണ്. വിവരങ്ങൾക്ക് 8547214395 എന്ന നമ്പറിൽ ബന്ധപ്പെടാം. മത്സരാർഥികളുടെ രജിസ്ട്രേഷൻ ഏപ്രിൽ ഒന്നുമുതൽ 10 വരെ തീയതികളിൽ നടക്കും. Read on deshabhimani.com

Related News