ക്യാമ്പിലാണ്‌.. വിനോദത്തിന്‌ ടിവിയുണ്ട്‌



തിരുവനന്തപുരം ക്യാമ്പിലാണെങ്കിലെന്താ. ഭക്ഷണമുണ്ട്‌. വെള്ളമുണ്ട്‌. ഇപ്പോൾ ടിവിയും.  അതിഥിത്തൊഴിലാളികളുടെ ഭക്ഷണത്തിനും സുരക്ഷയ്‌ക്കുമൊപ്പം വിനോദവും ഉറപ്പു വരുത്തുകയാണ്‌ തിരുവനന്തപുരം നഗരസഭ. അതിഥിത്തൊഴിലാളികൾക്കായി ഒരുക്കിയ ക്യാമ്പുകളിലും യാചകരെ പുനരധിവസിപ്പിച്ച ക്യാമ്പുകളിലുമായി 13 ടിവി സ്ഥാപിച്ചു. കേബിൾ കണക്ഷനുമുണ്ട്‌.  നഗരസഭയ്ക്ക് കീഴിലുള്ള മുഴുവൻ അതിഥിത്തൊഴിലാളികളുടെയും പേരു വിവരങ്ങൾ, താമസസ്ഥലം എന്നിവ ശേഖരിച്ചിട്ടുണ്ട്‌.  സമൂഹ അടുക്കള വഴി ഇവർക്ക് ഭക്ഷണ വിതരണം ചെയ്യുകയും പാചകത്തിനാവശ്യമായ സാധനസാമഗ്രികൾ എത്തിക്കുകയും ചെയ്യുന്നുണ്ട്‌. എസ്എംവി സ്കൂളിലെ ക്യാമ്പിൽ  വസ്ത്രങ്ങളും  വിതരണം ചെയ്തു. എല്ലാ ക്യാമ്പിലും പത്രങ്ങളെത്തിക്കാനും  സംവിധാനമൊരുക്കിയിട്ടുണ്ട്‌.  നഗരപരിധിയിൽ ഒരു അതിഥിത്തൊഴിലാളിക്കും അസൗകര്യങ്ങളുണ്ടാകില്ലെന്ന്‌ ഉറപ്പാക്കുകയാണെന്നും സർക്കിൾ തലത്തിൽ ഇവർക്കായി കൂടുതൽ ക്യാമ്പുകൾ സജ്ജീകരിക്കുമെന്നും മേയർ കെ ശ്രീകുമാർ അറിയിച്ചു.   Read on deshabhimani.com

Related News