എസ്‌എഫ്‌ഐ 
‘വേർഡ്‌സ്‌ ഓൺ 
വീൽസ്‌’ പുസ്‌തക യാത്ര ഇന്നുമുതൽ



 മലപ്പുറം  കലാലയങ്ങളിലേക്ക്‌ പുസ്‌തകങ്ങൾ സഞ്ചരിക്കുകയാണ്‌.  എസ്‌എഫ്‌ഐ  ജില്ലാ കമ്മിറ്റിയുടെ ക്യാമ്പസ്‌ പുസ്‌തക യാത്ര ‘വേർഡ്‌സ്‌ ഓൺ വീൽസ്‌’- ബുധനാഴ്‌ചമുതൽ. വിദ്യാർഥികളെ വായനയിലേക്ക്‌ കൈപിടിക്കുക, ക്യാമ്പസുകളെ സജീവമാക്കുക എന്നിവയാണ്‌ ലക്ഷ്യം. ചിന്ത, ഡിസി, ഒലീവ്‌, പ്രോഗ്രസ്, ഗ്രീൻ ഇൻസൈറ്റ്‌ എന്നീ പ്രസാധകരുടെ ഗ്രന്ഥങ്ങളുണ്ടാകും. രാവിലെ ഒമ്പതിന്‌ മലപ്പുറം ഗവ. കോളേജിലാണ്‌ ഉദ്‌ഘാടനം. നിലമ്പൂർ ആയിഷ, മണമ്പൂർ രാജൻബാബു, കെ അനുശ്രീ, രാഹുൽ മണപ്പാട്ട്‌, കെ പ്രവീണ, ജിനു എന്നിവർ പങ്കെടുക്കും.  23ന്‌ മലയാള സർവകലാശാലയിൽ സമാപനം.  Read on deshabhimani.com

Related News