ഡൽഹിയിൽ പിടിയിലായ സംഘത്തെ
തിരുവനന്തപുരത്തെത്തിച്ചു



തിരുവനന്തപുരം വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്‌ നടത്തിയതിന്‌ ഡൽഹിയിൽ പിടിയിലായ മലയാളികളെ തിരുവനന്തപുരത്തെത്തിച്ച്‌ റിമാൻഡ്‌ ചെയ്‌തു. ആലപ്പുഴ സ്വദേശി ശ്രീരാഗ് കമലാസനൻ, കായംകുളം സ്വദേശി വിശ്വംഭരൻ, തൃശൂർ സ്വദേശി സതീഷ് കുമാർ, തിരുവനന്തപുരം സ്വദേശി ആഷിക്ക് എന്നിവരെയാണ്  റിമാൻഡ്‌ ചെയ്‌തത്‌. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ്‌ അറസ്റ്റ് ചെയ്തത്‌.  തിരുവനന്തപുരം സ്വദേശിയായ  യുവാവിൽ നിന്നും 50 ലക്ഷത്തോളം രൂപ സംഘം തട്ടിയെടുത്തിരുന്നു. ഇൻസ്പെക്ടർ പി ഇ വിനോദ് കുമാർ, സബ് ഇൻസ്പെക്ടർ ബിജുലാൽ, അസി. സബ് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, ഷിബു, സിവിൽ പൊലീസ് ഓഫീസർ  സോനരാജ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ്  അറസ്റ്റ് ചെയ്തത്.   പ്രതികൾക്കെതിരെ കേരളത്തിലും മറ്റ്‌  സംസ്ഥാനങ്ങളിലുമായി നിരവധി കേസുകൾ നിലവിലുണ്ട്. തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട്‌ കോടതിയിയാണ്‌ റിമാൻഡ്‌ ചെയ്‌തത്‌. Read on deshabhimani.com

Related News