ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ കെ ജെ ജോര്‍ജ് അന്തരിച്ചു



കൊച്ചി> ദി ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ കെ ജെ ജോര്‍ജ് (54) അന്തരിച്ചു. ഏതാനും ദിവസമായി ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്തനംതിട്ട കടമ്പനാട് സ്വദേശിയായ ജോര്‍ജ് ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ് എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പ്രീതി ജോര്‍ജ്. മകന്‍: ആദിത്യ ജോന ജോര്‍ജ്. പിതാവ്: ഫാദര്‍ കെജെ ജോന. മാതാവ്: ആച്ചിയമ്മ. Read on deshabhimani.com

Related News