കോഴിക്കടകള്‍ മാലിന്യങ്ങൾ ശാസ്‌ത്രീയമായി സംസ്‌കരിക്കണം : മന്ത്രി എം വി ഗോവിന്ദന്‍



‌‌‌‌‌തിരുവനന്തപുരം >  കോഴിക്കടകള്‍ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റുവാനും മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനുമുള്ള മാര്‍ഗരേഖ തയ്യാറാക്കിയതായി  തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.  കോഴിക്കടകള്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ നിർദ്ദേശങ്ങൾ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. മാസം തയ്യാറാക്കുന്നവര്‍ സാംക്രമിക രോഗങ്ങള്‍ ഇല്ലാത്തവരാണെന്ന്‌ ഡോക്‌ടര്‍ സാക്ഷ്യപെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഉള്ളവരാകണം. കോഴിക്കടകള്‍ക്ക് മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ റെന്‍ഡറിങ്‌ പ്ലാന്റുമായി സഹകരിച്ച് മാലിന്യ സംസ്‌കരണം നടത്തണം. റെന്‍ഡറിങ്‌ പ്ലാന്റുകള്‍ ഉള്ള ജില്ലകളില്‍ മാലിന്യങ്ങള്‍ അതാത് ജില്ലകളില്‍ തന്നെ സംസ്‌കരിക്കണം.  വഴിയരികിലും പുറമ്പോക്കുകളിലും  നദികളിലുമൊക്കെ കോഴി മാലിന്യങ്ങള്‍നിക്ഷേപിക്കുന്നതിന്‌  ഇതോടെ പരിഹാരമാകുമെന്നും  മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News