മുഖംമിനുക്കി പൊതുവിദ്യാലയങ്ങൾ , 362 കോടിയുടെ പദ്ധതികൾ ; ഉദ്‌ഘാടനം 14ന്‌



തിരുവനന്തപുരം സംസ്ഥാനത്തെ  പൊതുവിദ്യാലയങ്ങളുടെ നവീകരണ ചരിത്രത്തിൽ ഏറ്റവുമധികം പദ്ധതികളുടെ ഉദ്‌ഘാടനം 14ന്‌. സർക്കാരിന്റെ 100 ദിനകർമപരിപാടിയിൽ  92 സ്കൂൾ കെട്ടിടം, 48 ഹയർസെക്കൻഡറി ലാബ്‌,  മൂന്ന്‌  ഹയർസെക്കൻഡറി ലൈബ്രറി എന്നിവ ഒരേ സമയം ഉദ്‌ഘാടനം ചെയ്യും. ഒപ്പം 107 പുതിയ സ്കൂൾ കെട്ടിടത്തിന്‌ കല്ലിടും.  362 കോടിയുടെ പദ്ധതികളാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയെന്ന്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  ധനമന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയാകും. 250 കേന്ദ്രത്തിലാണ് ഉദ്‌ഘാടന ചടങ്ങുകൾ. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്,  എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുന്ന 92 സ്കൂൾ കെട്ടിടത്തിൽ കിഫ്ബിയുടെ അഞ്ച്‌ കോടി രൂപ സഹായത്തോടെയുള്ള 11 സ്കൂൾ കെട്ടിടവും മൂന്ന്‌ കോടിയുടെ  23 സ്കൂൾ കെട്ടിടവുമുണ്ട്‌. പ്ലാൻ ഫണ്ട്, എസ്‌എസ്‌കെ, നബാഡ്, എംഎൽഎ ഫണ്ട് എന്നിവ ഉപയോഗിച്ച് നിർമിച്ച 58  സ്കൂൾ കെട്ടിടവുമുണ്ട്. തറക്കല്ലിടുന്നവയിൽ 84 എണ്ണം കിഫ്ബിയുടെ ഒരു കോടി രൂപ സഹായത്തോടെ കില  നിർമിക്കുന്ന സ്കൂൾ കെട്ടിടമാണ്‌. ബാക്കി 23 എണ്ണം പ്ലാൻ ഫണ്ട് വിനിയോഗിച്ചുമാണ്. Read on deshabhimani.com

Related News