ആ മുദ്രകൾ ഇനി കലാഹൃദയങ്ങളിൽ



വണ്ടൂർ കാലം മായ്‌ക്കാത്ത അഭിനയ മുദ്രകൾ ഇനി  കലാഹൃദയങ്ങളിൽ. തിങ്കളാഴ്‌ച അന്തരിച്ച കഥകളി ആചാര്യൻ നെല്ലിയോട്‌ വാസുദേവൻ നമ്പൂതിരിക്ക്‌ കലാകേരളം വിടയേകി. വണ്ടൂരിലെ നെല്ലിയോട്‌ മനയിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. എറണാകുളം ചേരാനല്ലൂർ സ്വദേശിയായ വാസുദേവൻ മൂസതിന്റെ ആട്ടക്കളരി  മലപ്പുറമായിരുന്നു. 17–-ാം വയസിൽ കോട്ടക്കൽ പിഎസ്‌വി നാട്യസംഘത്തിൽ ചേർന്നതോടെയാണ്‌ കഥകളിയിൽ ചുവടുറപ്പിച്ചത്‌. പിന്നീട്‌ കഥകളി അധ്യാപകനായതോടെ താമസം തിരുവനന്തപുരത്തേക്ക്‌ മാറ്റി. അർബുദബാധിതനായി ദീർഘകാലം ചികിത്സയിലായിരുന്നു. തിങ്കളാഴ്‌ച വൈകിട്ട്‌  പൂജപ്പുര ചാടിയറ ലെയിനിലെ ‘നെല്ലിയോട്‌’ വീട്ടിലായിരുന്നു അന്ത്യം.  മൃതദേഹം ചൊവ്വാഴ്‌ച വണ്ടൂർ നായാട്ടുകല്ലിൽ തറവാട് വീടായ നെല്ലിയോട് മനയിൽ എത്തിച്ചു. വണ്ടൂർ എഎസ്ഐ ഇ രമേശ് ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം വൈകിട്ട്‌ 4.30ഓടെ ഗാർഡ്‌ ഓഫ്‌ ഓണർ നൽകി. തുടർന്ന്‌ മകൻ വിഷ്ണു ചിതയ്‌ക്ക് തീകൊളുത്തി. കോവിഡ് പ്രോട്ടോകോൾ പാലിച്ച്‌ നടന്ന സംസ്‌കാര ചടങ്ങിൽ ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ അന്ത്യോപചാരമർപ്പിച്ചു.   Read on deshabhimani.com

Related News