കൊറിയർവഴി മയക്കുമരുന്നുകടത്ത്‌ വ്യാപകമെന്ന്‌ എൻസിബി ; കൊച്ചിയിൽനിന്ന്‌ കഴിഞ്ഞമാസം പിടിച്ചത്‌ 
3.5 കിലോ ഹാഷിഷ്‌ ഓയിൽ



കൊച്ചി അന്താരാഷ്‌ട്ര കൊറിയർ സർവീസ്‌ വഴി മയക്കുമരുന്നുകടത്ത്‌ വർധിച്ചതായി നാർകോട്ടിക്‌ കൺട്രോൾ ബ്യൂറോ (എൻസിബി). കൊച്ചിയിൽ കഴിഞ്ഞമാസം കൊറിയർ വഴി അയക്കാൻ ശ്രമിച്ച 3.5 കിലോ ഹാഷിഷ്‌ ഓയിലും 11.6 കിലോ സ്യൂഡോഫെഡ്രിൻ എന്ന മയക്കുമരുന്നും പിടികൂടിയതായി എൻസിബി വ്യക്തമാക്കി.  വിമാനത്താവളവും തുറമുഖവും കേന്ദ്രീകരിച്ചാണ്‌ കൊറിയറിൽ മയക്കുമരുന്നുകടത്ത്‌ വ്യാപകമായത്‌. സെപ്‌തംബർ 12ന്‌ എറണാകുളത്തുനിന്നാണ്‌ ബഹ്‌റൈനിലേക്ക്‌ കടത്താൻ കൊണ്ടുവന്ന 3.5 കിലോ ഹാഷിഷ്‌ ഓയിൽ പിടികൂടിയത്‌. കേസിൽ ബംഗളൂരു, കാസർകോട്‌ എന്നിവിടങ്ങളിൽനിന്ന്‌ രണ്ടുപേരെ പിടികൂടി. ഓസ്ട്രേലിയയിലേക്ക്‌ കടത്താൻ ശ്രമിച്ച സ്യൂഡോഫെഡ്രിൻ മരുന്നും പിടിച്ചെടുത്തു. കൊറിയർ അയച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ എൻസിബി. ചെന്നൈയിൽനിന്ന്‌ 12 കിലോ സ്യൂഡോഫെഡ്രിൻ മരുന്നാണ്‌ പിടിച്ചെടുത്തത്‌. കോവിഡിനെ തുടർന്ന്‌ കൊറിയർ വഴിയുള്ള കള്ളക്കടത്തും മയക്കുമരുന്നുകടത്തും വ്യാപകമായിട്ടുണ്ടെന്നാണ്‌ അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. Read on deshabhimani.com

Related News