നവസങ്കല്‍പ്പ് യാത്രയ്ക്കിടെ കോണ്‍ഗ്രസുകാര്‍ പരസ്‌പരം ഏറ്റുമുട്ടി; കല്ലുകൊണ്ട് തലയ്ക്കടിച്ചു



തൃപ്പൂണിത്തുറ> കൊച്ചിയില്‍  കോണ്‍ഗ്രസിന്റെ  നവസങ്കല്‍പ്പ് യാത്രക്കിടെ സംഘര്‍ഷം. കോണ്‍ഗ്രസുകാര്‍ പരസ്പരം ഏറ്റുമുട്ടി. തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് വിനോദിന്റെ നേതൃത്വത്തില്‍ മണ്ഡലം പ്രസിഡന്റിനെ ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിയേറ്റ പൂണിത്തുറ മണ്ഡലം പ്രസിഡന്റ് രതീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് വിനോദിന്റെ നേതൃത്വത്തിലായിരുന്നു തന്നെ മര്‍ദിച്ചതെന്ന് പരിക്കേറ്റ രതീഷ് പറഞ്ഞു. 12ഓളം പേര്‍ കുപ്പിയും കമ്പിവടിയും ഉപയോഗിച്ച് മര്‍ദിച്ചുവെന്നും ബ്ലോക്ക് പ്രസിഡന്റിനെതിരെ ഡിസിസി  പ്രസിഡന്റിന് പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണമെന്നും രതീഷ് പറഞ്ഞു. പൊലീസില്‍ ഉടന്‍ പരാതി നല്‍കുമെന്നും രതീഷ് പ്രതികരിച്ചു.   Read on deshabhimani.com

Related News