നവകേരള 
ശിൽപ്പശാലയ്ക്ക് തുടക്കം

നവകേരള വികസന ശിൽപ്പശാല ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി 
വിജയനെ രണ്ടരവയസ്സുകാരൻ റിതികേഷ് അഭിവാദ്യം ചെയ്യുന്നു


തിരുവനന്തപുരം ഇഎംഎസ്‌ സ്മൃതിയോടനുബന്ധിച്ച്‌ സിപിഐ എം സംഘടിപ്പിക്കുന്ന നവകേരള വികസന ശിൽപ്പശാലയ്ക്ക്‌ ഇ എം എസ്‌ അക്കാദമിയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള അധ്യക്ഷനായി. പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗം തോമസ്‌ ഐസക്‌, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പുത്തലത്ത്‌ ദിനേശൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എൻ ഗണേഷ്‌, സി എസ്‌ സുജാത, ആസൂത്രണ ബോർഡ്‌ അംഗങ്ങളായ പി കെ ജമീല, ജിജു പി അലക്സ്‌, കാർഷിക വിദഗ്ധൻ എസ്‌ എസ്‌ നാഗേഷ്‌, ഡോ. യു പി അനിൽ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ടെക്‌നിക്കൽ സെഷനുകളിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, എ കെ ബാലൻ, കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ആനാവൂർ നാഗപ്പൻ, എം സ്വരാജ്‌, പി കെ ബിജു, സംസ്ഥാന കമ്മിറ്റി അംഗം വത്സൻ പനോളി, സംസ്ഥാന കമ്മിറ്റി പ്രത്യേക ക്ഷണിതാവ്‌ പി കരുണാകരൻ തുടങ്ങിയവരാണ്‌ മോഡറേറ്റർമാർ. ബുധൻ രാവിലെയും ശിൽപ്പശാല തുടരും. പകൽ 11ന്‌ സമാപന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ക്രോഡീകരണം നടത്തും. കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ അധ്യക്ഷനാകും. Read on deshabhimani.com

Related News