ദേശീയപാത വികസനം; നഷ്‌ടപരിഹാരമായി 
849.86 കോടി കൈമാറി

ദേശീയപാത വികസനത്തിന്റെ ഭാഗമായി കെപിഎസിക്ക് മുന്നിലെ സ്‍തൂപം 
പൊളിച്ചുമാറ്റുന്നു (ഫയല്‍ ചിത്രം)


ആലപ്പുഴ> ദേശിയപാത 66 ആറുവരിയാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 2229 ഭൂവുടമകൾക്ക്‌ 849.86 കോടി നഷ്‌ടപരിഹാരം നൽകി.  8389 ഭൂവുടമകളുണ്ട്‌. ആകെ 105.2ൽ 94.09 ഹെക്‌ടർ ഏറ്റെടുത്തു. 25.46 ഹെക്‌ടറിനാണ്‌ നഷ്‌ടപരിഹാരം നൽകിയത്‌. ഇതിൽ വ്യക്തികളുടെ കൈവശമുള്ളത്‌ 85 ഹെക്‌ടറാണ്. 1215 കോടിയാണ്‌ നഷ്‌ടപരിഹാരം അനുവദിച്ചത്.    നഷ്‌ടപരിഹാരം കൈപ്പറ്റിയവർ ഭൂമി ഒഴിഞ്ഞു തുടങ്ങി. ഓച്ചിറയിൽനിന്ന്‌ വടക്കോട്ടുള്ള പാതയിൽ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങിയിട്ടുണ്ട്‌. സ്ഥലമേറ്റെടുക്കൽ ഫെബ്രുവരി 28ന്‌ തീർക്കണമെന്നാണ്‌ സർക്കാരിൽനിന്ന്‌ ദേശീയപാതാ സ്ഥലമേറ്റെടുക്കൽ വിഭാഗത്തിന്‌ ലഭിച്ച നിർദേശം. എന്നാൽ ജീവനക്കാർക്ക്‌ കോവിഡ്‌ ബാധിച്ചതടക്കം സ്‌ഥലമേറ്റടുക്കൽ നിശ്‌ചിതസമയത്തിനകം പൂർത്തിയാക്കുന്നതിന്‌ വെല്ലുവിളിയാകുന്നുണ്ട്‌.   രേഖകൾ പരിശോധിച്ച്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിലാണ്‌ താമസം നേരിടുന്നത്‌. ടെൻഡർ പൂർത്തിയായ തുറവൂർ–-പറവൂർ റീച്ചിലും കൊറ്റുകുളങ്ങര–-കൊല്ലം ബൈപാസ്‌ റീച്ചിലും ഭൂമിയേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കി കമ്പനികൾക്ക്‌ കൈമാറാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌.   Read on deshabhimani.com

Related News