ദേശീയപാത വികസനം 2025 ഓടെ പൂർണ സജ്ജമാകും: മന്ത്രി മുഹമ്മദ് റിയാസ്



കാസർകോട്> സംസ്ഥാനത്തെ ദേശീയപാത വികസനം 2025 ഓടെ പൂർണ സജ്ജമാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കാസർകോട്ട് ദേശീയപാത വികസനം നേരിട്ട് അവലോകനം ചെയ്‌ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യ റീച്ചായ തലപ്പാടി- ചെങ്കള പാതയുടെ പത്ത് ശതമാനം പൂർത്തിയായി. കാസർകോട് ടൗൺ മേൽപ്പാലം 2023 അവസാനം തുറന്നു കൊടുക്കും. ജില്ലയിലെ രണ്ടാം റീച്ചായ ചെങ്കള- തളിപ്പറമ്പ് പാതയും അതിവേഗം പണി നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മഞ്ചേശ്വരം തലപ്പാടി മുതൽ കാസർകോട് വരെ ദേശീയപാതാ നിർമാണമാണ് മന്ത്രി കണ്ടത്. രാജ് മോഹൻ ഉണ്ണിത്താൻ എം പി, എംഎൽഎമാരായ സി എച്ച് കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, എ കെ എം അഷ്റഫ്, സിപിഐ എം ജില്ലാ സെക്രട്ടറി എം പി ബാലകൃഷ്ണൻ, കലക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ദേശീയപാതാ അതോറിറ്റി റീജ്യണൽ ഓഫീസർ ബി എൽ മീണ മന്ത്രിയെ സ്വീകരിച്ചു. എൻഎച്ച്എഐ (കണ്ണൂർ) പ്രൊജക്ട് ഡയറക്ടർ പുനിൽ കുമാർ, മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. Read on deshabhimani.com

Related News