ദേശീയപാത വികസനം; തലപ്പാടി - ചെങ്കള റീച്ച്‌ 35 ശതമാനം പൂർത്തിയാക്കി



കാസർകോട്‌ > ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന ഭാരത്‌മാല പദ്ധതിയിൽ കേരളത്തിലെ ആദ്യറീച്ചായ തലപ്പാടി  ചെങ്കള റോഡിന്റെ നിർമ്മാണം 35 ശതമാനം പൂർത്തിയാക്കി. ഹൈബ്രിഡ് ആന്വിറ്റി രീതിയിൽ നടപ്പാക്കുന്ന 39 കി. മീ. എക്സ്‌പ്രസ്‌വേ പദ്ധതിയുടെ നാലു നാഴികക്കല്ലുകളിൽ 35 ശതമാനം വരുന്ന രണ്ടാമത്തെതാണ് പൂർത്തിയായത്. കണ്ണൂർ പ്രൊജക്ട്‌ ഇംപ്ലിമെന്റേഷൻ യൂണിറ്റിന്‌ കീഴിലുള്ള നാല് പാക്കേജുകളിൽ രണ്ടുനാഴികക്കല്ലുകൾ ആദ്യം പൂർത്തിയാക്കുന്നത് ഊരാളുങ്കൽ ലേബർ  കോൺട്രാക്‌ട്‌ ഓപ്പറേറ്റീവ്‌ സൊസൈറ്റി ഏറ്റെടുത്ത റീച്ചാണ്‌. ദേശീയപാതാ അതോറിറ്റിക്ക്‌ കീഴിൽ സൊസൈറ്റിയുടെ ആദ്യ നിർമാണമാണിത്‌.   നേട്ടം ദേശീയപാത അതോറിറ്റിയും സൊസൈറ്റിയും ആഘോഷിച്ചു. സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, ദേശീയപാത സൈറ്റ് എൻജിനീയർ ഹർകേഷ് മീണ, ഇൻഡിപ്പെൻഡന്റ്‌ എൻജിനിയർമാരുടെ ടീം ലീഡർ ശൈലേഷ് കുമാർ സിൻഹ, റസിഡന്റ്‌ എൻജിനീയർ ശങ്കർ ഗണേശ്, പി  പ്രകാശൻ, പി കെ സുരേഷ് ബാബു, കെ ടി രാജൻ, കെ ടി കെ അജി, ജയകുമാർ, സുനിൽകുമാർ രവി, റോഹൻ പ്രഭാകർ, എ നാരായണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News