ലഹരിക്കടത്തിൽ മുമ്പിൽ പഞ്ചാബും 
യുപിയും മഹാരാഷ്‌ട്രയും ; കേരളത്തിൽ കുറവ്‌



കൊച്ചി ലഹരിക്കടത്തുകേസുകളുടെ നിരക്കിൽ മുമ്പിൽ പഞ്ചാബെന്ന്‌ നാഷണൽ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോ. ഏറ്റവും പുതിയ (2021) റിപ്പോർട്ടുപ്രകാരം 32.8 ആണ്‌ നിരക്ക്‌. തൊട്ടുപിന്നിൽ യുപിയും മഹാരാഷ്‌ട്രയുമുണ്ട്‌. ജനസംഖ്യയെ അടിസ്ഥാനമാക്കിയാണ്‌ നിരക്ക്‌ കണക്കാക്കുന്നത്‌. കേരളത്തിൽ 16.0 മാത്രമാണ്‌. 5695 കേസുകളും 6099 അറസ്‌റ്റും. രാജ്യസഭയിൽ 2022 ഡിസംബർ 14ന്‌ എ എ റഹിം, ഡോ. അമീ യാജ്‌നിക്‌ എന്നിവരുടെ ചോദ്യത്തിന്‌ ഉത്തരമായാണ്‌ വിവരങ്ങൾ നൽകിയത്‌. അഞ്ചുവർഷത്തിനിടെ കേസുകളുടെ എണ്ണത്തിൽ മഹാരാഷ്‌ട്രയും പഞ്ചാബും യുപിയും മാറിമാറി മുന്നിലെത്തി. മയക്കുമരുന്നുകേസ്‌ ഓരോ വർഷവും വർധിക്കുന്നു. 2017ൽ 63,800 ലഹരിക്കടത്ത്‌ കേസുണ്ടായിരുന്നത്‌ 2021ൽ 78,331 ആയി. 2018ൽ 63,317, 2019ൽ 72,721. 2020ൽ നേരിയ കുറവുണ്ടായി–- 59,806 കേസുകൾ. 2021ൽ പഞ്ചാബിൽ 9972 ലഹരിക്കടത്ത്‌ കേസിലായി 14,-078 പേർ അറസ്‌റ്റിലായി. ഉത്തർപ്രദേശിലാണ്‌ ആ വർഷം കൂടുതൽ കേസുകൾ (10,432) ഉണ്ടായതെങ്കിലും ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ നിരക്ക്‌ 4.5 ആണ്‌. മഹാരാഷ്‌ട്രയിൽ 8.1. 2017 മുതൽ 2020 വരെ കേരളത്തിലെ ലഹരിക്കടത്ത്‌ കേസുകളുടെ  കണക്കുകൾ എൻസിബി വെബ്‌സൈറ്റിലുണ്ട്‌. 2017ൽ 9244, 2018–-8724, 2019–-9245, 2020–-4968. 2017–-മഹാരാഷ്‌ട്ര 14,634 കേസുകൾ, പഞ്ചാബ്‌ 12,356,യുപി 7439. 2018–-മഹാരാഷ്‌ട്ര 12,195, പഞ്ചാബ്‌ 11,654, യുപി 8821. 2019–- മഹാരാഷ്‌ട്ര 14,158, പഞ്ചാബ്‌ 11,536, യുപി 10,198. 2020–- യുപി 10,852, പഞ്ചാബ്‌ 6909.   Read on deshabhimani.com

Related News