തടഞ്ഞാലും ആവിഷ്‌കാരങ്ങൾ തുടരണം; ഭയന്ന് ഒന്നും നിർത്തരുത്: നസറുദ്ദീൻ ഷാ



തൃശൂർ > ആവിഷ്‌കാരസ്വാതന്ത്ര്യം കുറച്ചുവർഷങ്ങളായി തടയപ്പെടുന്നതിൽ നിരാശയുണ്ടെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന്‌ സിനിമാനടൻ നസറുദ്ദീൻ ഷാ പറഞ്ഞു. അധികാരം കൈയാളുന്നവർക്ക് ഇന്നല്ലെങ്കിൽ നാളെ അത് നഷ്‌ടപ്പെടുമെന്നുറപ്പാണ്. അതിനാൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ പ്രതീക്ഷ കൈവിടരുത്. എന്ത് ചെയ്യുന്നുവോ അത് തുടരണം. ഭയന്ന്  ഒന്നും നിർത്തരുത്. ചെയ്‌തുകൊണ്ടേയിരിക്കണം. സ്‌കൂൾ ഓഫ് ഡ്രാമയിൽ പ്രഥമ അന്താരാഷ്ട്ര തിയേറ്റർ ഉത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. പുതുതലമുറ നാടകരംഗത്തേക്കു കടന്നുവരുന്നതിൽ  പ്രതീക്ഷയുണ്ട്‌.   അവരുടെ ചിന്തകളും ചോദ്യങ്ങളും നാടകത്തിലൂടെ ഉന്നയിക്കുന്നുണ്ട്.  അവർ പ്രതികരിക്കുന്നുമുണ്ട്. സിനിമകളേക്കാൾ സ്വാതന്ത്ര്യം കൂടുതലാണ് നാടകങ്ങളിൽ. നാടകരംഗം ഇപ്പോഴും സജീവമാണ്. അഭിനേതാക്കളും അണിയറക്കാരും നേരിട്ടെത്തുന്ന കലയാണ് നാടകം. ലക്ഷങ്ങൾ ചെലവിട്ട് നാടകങ്ങൾ നിർമിക്കുന്നതിനോട് വിയോജിപ്പുണ്ട്. വീഡിയോ പ്രൊജക്ഷനുകളായും ലൈറ്റിങ്ങായും നാടക സ്വഭാവം മാറുന്നുണ്ട്. അങ്ങനെ ചെയ്യുന്നവർക്ക് സിനിമ എടുത്തുകൂടെ. എന്തിന് നാടകം എടുക്കണം. അരങ്ങിൽ മനുഷ്യജീവിതങ്ങളാണ് തുടിക്കേണ്ടത്. അവ ആസ്വാദകരിലേക്ക് അലിയണം. മനുഷ്യബന്ധങ്ങൾ അതിലൂടെ ഉടലെടുക്കണം. എന്റെ  നാടകങ്ങളിൽ  ഇത്തരം ഗിമ്മിക്കുകൾ   ഉപയോഗിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News