സ്വിഫ്‌റ്റ്‌ ബസ്‌ മൈസൂരുവിൽ മറിഞ്ഞ്‌ 10 പേർക്ക്‌ പരിക്ക്‌



കോട്ടയം കോട്ടയം ഡിപ്പോയിൽനിന്ന്‌ മൈസൂരുവിലേക്ക്‌ പോയ കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസ്‌ മറിഞ്ഞ്‌ 10 പേർക്ക്‌ പരിക്ക്‌. മൈസൂരുവിനടുത്ത്‌ നഞ്ചൻകോട്‌ വച്ചാണ്‌ അപകടം. ബുധൻ പുലർച്ചെ 5.30ന്‌ ഡിവൈഡറിൽ കയറി നിയന്ത്രണംവിട്ട്‌ റോഡിലേക്ക്‌ മറിയുകയായിരുന്നു. ഡ്രൈവർമാരായ ജൂബിൻ, അൻസിൽ എന്നിവരുൾപ്പെടെ 10 പേർക്ക്‌ സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ മൈസൂരുവിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചൊവ്വ വൈകിട്ട്‌ 5.30നാണ്‌ ബസ്‌ കോട്ടയത്തുനിന്ന്‌ പുറപ്പെട്ടത്‌. ബുധൻ പകൽ 3.45 ന്‌മൈസൂരുവിൽനിന്ന്‌ മടങ്ങി. വ്യാഴം പുലർച്ചെ ആറിന്‌ കോട്ടയത്ത്‌ എത്തേണ്ടതായിരുന്നു. കെഎസ്‌ആർടിസി സുൽത്താൻ ബത്തേരിയിൽനിന്ന്‌ ജീവനക്കാർ അപകടസ്ഥലത്ത്‌ എത്തിയിട്ടുണ്ട്‌. Read on deshabhimani.com

Related News