എന്റെ തൊഴിൽ എന്റെ അഭിമാനം; രജിസ്‌റ്റർ ചെയ്‌തവർ 41. 75 ലക്ഷം



തിരുവനന്തപുരം>  20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന ‘എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായ കുടുംബശ്രീ സർവേയിൽ ശനി വൈകിട്ടുവരെ രജിസ്‌റ്റർ ചെയ്‌തത്‌ 41,74,789 പേർ. 61, 88,604 വീട്‌ സന്ദർശിച്ചു. രജിസ്‌റ്റർ ചെയ്‌തവരിൽ 59 ശതമാനവും സ്‌ത്രീകളാണ്‌ (24,38,082). 21നും 30നും ഇടയിൽ പ്രായമുള്ളവരാണ്‌  അധികവും (22. 78 ലക്ഷം) . 74000 കുടുംബശ്രീ എന്യൂമറേറ്റർമാരാണ്‌ സർവേ നടത്തുന്നത്‌. തൃശൂർ ജില്ലയിൽ സർവേ പൂർത്തിയാക്കി. ഇവിടെ 840325 വീടുകളിൽനിന്നായി 4,87944 പേർ രജിസ്‌റ്റർ ചെയ്തു. ഞായറാഴ്‌ച സർവേ പൂർത്തിയാക്കാനായിരുന്നു നിർദേശം. എന്നാൽ സംസ്ഥാനത്ത്‌ രൂപപ്പെട്ട പ്രതികൂല കാലാവസ്ഥയെ തുടർന്ന്‌ മലയോര പ്രദേശങ്ങളിൽ സർവേ തടസ്സപ്പെട്ടു. ഇവിടങ്ങളിൽ തിങ്കളാഴ്‌ച സർവേ നടത്തും. ചൊവ്വാഴ്‌ച വൈകിട്ടോടെ റിപ്പോർട്ട്‌ തയ്യാറാക്കും. എറണാകുളത്ത്‌ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനുശേഷം സർവേ ആരംഭിക്കും. Read on deshabhimani.com

Related News