കേരളത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കും: മന്ത്രി എം വി ഗോവിന്ദൻ



തിരുവനന്തപുരം> ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ്‌ സർക്കാർ ലക്ഷ്യമെന്ന്‌ മന്ത്രി എം വി ഗോവിന്ദൻ. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തും. മാലിന്യത്തെ സമ്പത്താക്കി മാറ്റാനുള്ള ഇടപെടൽ തദ്ദേശസ്ഥാപനങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു. ഹരിതമിത്രം മൊബൈൽ ആപ്ലിക്കേഷൻ ഉദ്‌ഘാടനവും സ്വച്ഛ് ടെക്‌നോളജി ചലഞ്ചിലെ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിക്കുകയായിരുന്നു മന്ത്രി. നവകേരളം കർമപദ്ധതി കോ– ഓർഡിനേറ്റർ ടി എൻ സീമ  അധ്യക്ഷയായി. ശുചിത്വ മിഷൻ എക്സിക്യൂട്ടീവ്‌ ഡയറക്ടർ കെ ടി ബാലഭാസ്കരൻ, കെൽട്രോൺ സിഎംഡി എൻ നാരായണമൂർത്തി, തദ്ദേശ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, തദ്ദേശ  പ്രിൻസിപ്പൽ ഡയറക്ടർ ഡി ബാലമുരളി, നഗരകാര്യ ഡയറക്ടർ അരുൺ കെ വിജയൻ, കെ എം ലാജി, എം കൃഷ്‌ണദാസ്‌, ടി പി സുധാകരൻ എന്നിവർ സംസാരിച്ചു. സ്വച്ഛ്‌ ടെക്നോളജി ചലഞ്ചിൽ ഡോ. മിനി കെ മാധവൻ, നിഖിൽ ദേവ്, ഡോ. സി എൻ മനോജ് എന്നിവർ ആദ്യ മൂന്ന്‌ സ്ഥാനം നേടി. 'ഹരിതമിത്രം' തയ്യാർ മാലിന്യശേഖരണവും ഹരിതകർമസേനയുടെ പ്രവർത്തനങ്ങളും വാർഡ്തലങ്ങളിൽ കൂടുതൽ ഫലപ്രദമാക്കാൻ ഹരിതമിത്രം മൊബൈൽ ആപ്‌.  ഹരിതമിത്രം വഴി മാലിന്യശേഖരണം, തരംതിരിക്കൽ, കൈമാറ്റം എന്നിവയുടെ സമ്പൂർണ വിവരശേഖരണം നടത്താനും തദ്ദേശ സ്ഥാപനതലംമുതൽ സംസ്ഥാനതലംവരെ തദ്ദേശസ്ഥാപനങ്ങളുടെ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തന നിരീക്ഷണം  ഉറപ്പാക്കാനും സാധിക്കും. കെൽട്രോണിന്റെ സഹായത്തോടെയാണ്‌ ആപ്‌ സജ്ജമാക്കിയത്‌. ആദ്യഘട്ടത്തിൽ 309 പഞ്ചായത്തിലും 58 നഗരസഭയിലും നാലു കോർപറേഷനിലുമാണ് ഹരിതമിത്രം നടപ്പാക്കുന്നത്. Read on deshabhimani.com

Related News