ഫുട്ബോളിന് കേരളം നൽകിയ പിന്തുണ മറ്റൊരു ജനതയും നൽകിയിട്ടില്ല: എം വി ​ഗോവിന്ദൻ



തിരുവനന്തപുരം> ലോകകപ്പ് ഫുട്ബോളിന് കേരളം നൽകിയതുപോലെ പിന്തുണ മറ്റൊരു ജനതയും നൽകിയിട്ടില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പറഞ്ഞു. ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ കേരള തയ്ക്വാൻഡോ അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം. ഫുട്ബോൾ കിരീടം നേടിയശേഷം അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ വിവിധ രാജ്യങ്ങൾക്ക് നന്ദി പറഞ്ഞപ്പോൾ കേരളത്തെ പ്രത്യേകം എടുത്തുപറഞ്ഞത്‌ ഇതിനു തെളിവാണ്. കേരളത്തെ ഒരു രാജ്യമായാണ് മറ്റു പല ലോകരാജ്യങ്ങളും കരുതുന്നത്. അസാമാന്യമായ ബുദ്ധിയും സൂക്ഷ്മതയുമുള്ള മലയാളികൾക്ക് എന്തും വഴങ്ങുമെന്നും തയ്ക്വാൻഡോയുടെ വളർച്ചയ്ക്കും സംസ്ഥാനത്തിന് നിർണായക പങ്കുവഹിക്കാനാകുമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.         കൊറിയൻ  തയ്ക്വാൻഡോ ദേശീയ ടീം പരിശീലകൻ കിം ക്യുങ്ചാൻ, തയ്ക്വാൻഡോ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എം എബ്രഹാം, തയ്ക്വാൻഡോ ഫെഡറേഷൻ ദേശീയ സെക്രട്ടറി ജനറൽ ആർ ഡി മങ്കേഷ്കർ, ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ് രാജീവ്, തയ്ക്വാൻഡോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് റാണി  മോഹൻദാസ്, തയ്ക്വാൻഡോ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ സി ലേഖ, പി സെൽവമണി, ജി മാധവദാസ്, വി രതീഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News