ഗവർണർ ആർഎസ്‌എസ്‌ സ്വയം സേവകനായി പ്രവർത്തിക്കുന്നു: എം വി ഗോവിന്ദൻ



തിരുവനന്തപുരം> ആരിഫ്‌ മുഹമ്മദ്‌ ഖാൻ കേരള ഗവർണർ എന്ന നിലയിൽ നിന്ന്‌ മാറി ആർഎസ്‌എസിന്റെ സ്വയം സേവകനായി പ്രവർത്തിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവനന്തപുരത്ത്‌ മാധ്യമപ്രവർത്തകനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോധപൂർവമുള്ള പ്രചാരവേലയാണ്‌ ഗവർണർ നടത്തുന്നത്‌. ഗവർണർ സ്ഥാനം മനസിലാക്കി പ്രവർത്തിക്കണം. സ്വർണക്കടത്തുകാരന്റെ വീട്ടിലെത്തി ആർഎസ്‌എസ്‌ മേധാവിയെ കണ്ടത്‌ പ്രോട്ടോക്കോൾ ലംഘനമാണ്‌. കെ കെ രാഗേഷിനെതിരെ ഗവർണർ ഉന്നയിച്ചത്‌ വിലകുറഞ്ഞ ആരോപണമാണ്‌. ചരിത്ര കോൺഗ്രസിനിടെ പ്രതിഷേധിച്ചവരെ അനുനയിപ്പിക്കാൻ ശ്രമിച്ച കെ കെ രാഗേഷിനെതിരെ വിലകുറഞ്ഞ ആരോപണമാണ്‌ ഉന്നയിച്ചിരിക്കുന്നത്‌. നിലയും വിലയും കാത്തുസൂക്ഷിക്കാൻ ഗവർണർ തയ്യാറാകുന്നില്ല. ഇത്തരം നിലപാടുകൾക്കെതിരെ  നിയമപരവും ഭരണഘടനാപരവും ആയ മാർഗങ്ങൾ സ്വീകരിക്കും. മാർക്‌സിസ്‌റ്റ്‌ പ്രത്യയശാസ്‌ത്ര‌ത്തെക്കുറിച്ച്‌ ഗവർണർക്ക്‌ ഒന്നുമറിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. Read on deshabhimani.com

Related News