മഴക്കെടുതി നേരിടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണം: മന്ത്രി എം വി ഗോവിന്ദൻ



തിരുവനന്തപുരം> മഴക്കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രംഗത്തിറങ്ങണമെന്ന്  മന്ത്രി എം വി ഗോവിന്ദൻ ആഹ്വാനം ചെയ്‌തു. രാത്രി ഉൾപ്പെടെ രക്ഷാപ്രവർത്തനം  ഏകോപിപ്പിക്കാൻ പഞ്ചായത്ത് കേന്ദ്രത്തിൽ ജീവനക്കാരുണ്ടാകണം. പ്രകൃതിദുരന്തത്തെ നേരിടാൻ അടിയന്തര ആവശ്യങ്ങൾക്കുള്ള തുക ചെലവഴിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുവാദം നൽകി. പ്രിൻസിപ്പൽ ഡയറക്‌ട‌റേറ്റിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു.   ആവശ്യമായ സ്ഥലങ്ങളിൽ ക്യാമ്പുകൾ തുടങ്ങാൻ  നിർദേശിച്ചു. ക്യാമ്പുകളിൽ സൗകര്യം ഉണ്ടെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നും  ഉറപ്പാക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ മാറ്റി താമസിപ്പിക്കണം. എല്ലാവരും മാറി താമസിച്ചെന്ന് ഉറപ്പാക്കണം. ദുരന്തനിവാരണ അതോറിറ്റിയുടെ അറിയിപ്പുകൾ കൃത്യമായി എല്ലാ ജനങ്ങളിലേക്കും എത്തിക്കാൻ തദ്ദേശസ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്നും മന്ത്രി നിർദേശിച്ചു. Read on deshabhimani.com

Related News