ലീഗ്‌ കൊടി പാകിസ്ഥാനിൽ കെട്ടിക്കോ: കൊടി വലിച്ചെറിഞ്ഞ് ആക്രോശിച്ച് കോൺഗ്രസ്‌ നേതാവ്‌

കഴക്കൂട്ടം ആറ്റിപ്രയിൽ യുഡിഎഫ്‌ സംഘടിപ്പിച്ച ധർണ, മുസ്ലിംലീഗ്‌ ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീർ


തിരുവനന്തപുരം> കഴക്കൂട്ടം ആറ്റിപ്രയിൽ യുഡിഎഫ്‌ സംഘടിപ്പിച്ച ധർണയ്‌ക്കിടെ ലീഗ്‌ കൊടി എടുത്തെറിഞ്ഞ്‌ കോൺഗ്രസ്‌ നേതാവ്‌. കോൺഗ്രസ്‌ കഴക്കൂട്ടം ബ്ലോക്ക്‌ പ്രസിഡന്റ്‌ സനൽ എന്ന ഗോപാലകൃഷ്‌ണനാണ്‌ കൊടി എടുത്തെറിയുകയും ലീഗ്‌ പ്രവർത്തകരെ അസഭ്യം പറയുകയും ചെയ്തത്‌. സംഭവത്തെ തുടർന്ന്‌ മുസ്ലിംലീഗ്‌ ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീർ കോൺഗ്രസിന്‌ പരാതി നൽകി. ലീഗിന്റെ കൊടി യുഡിഎഫ്‌ പരിപാടിയിൽ കെട്ടാൻ സമ്മതിക്കില്ല, വേണമെങ്കിൽ  പാകിസ്ഥാനിലോ മലപ്പുറത്തോ കൊണ്ട്‌ കെട്ടിക്കോ– എന്നുപറഞ്ഞ് വലിച്ചെറിയുകയായിരുന്നുവെന്ന് വെമ്പായം നസീർ പരാതിയിൽ പറയുന്നു. താനും  പ്രവർത്തകരും ചേർന്ന്‌ കൊടികെട്ടാൻ ശ്രമിക്കുമ്പോൾ ഗോപാലകൃഷ്‌ണൻ ഓടിയെത്തി കൊടി എടുത്തെറിഞ്ഞതായി വെമ്പായം നസീർ പറഞ്ഞു. യുഡിഎഫിന്റെ ഘടകകഷി ബിജെപിയാണോ എന്നാണ്‌ വെമ്പായം നസീറിന്റെ ചോദ്യം. വെള്ളി രാവിലെ പത്തോടെ നടന്ന സംഭവത്തിൽ പ്രതികരിക്കാൻ മുസ്ലിംലീഗ്‌ ജില്ലാ, സംസ്ഥാന നേതാക്കളോ കോൺഗ്രസ്‌ നേതാക്കളോ തയ്യാറായിട്ടില്ല. Read on deshabhimani.com

Related News