AUDIO - ‘‘ലീഗിന്‌ ബിജെപി വോട്ടും വേണം, നേരിട്ട്‌ പോയി സംസാരിച്ച്‌ വാങ്ങും’’; പി എം എ സലാമിന്റെ ശബ്‌ദ രേഖ പുറത്ത്‌



കൊച്ചി > തെരഞ്ഞെടുപ്പിൽ ലീഗ്‌ ബിജെപിയുടെ വോട്ട്‌ വാങ്ങുമെന്ന്‌  മുസ്‌ലീംലീഗ് ജനറൽ സെക്രട്ടറി പി എംഎ സലാം പറയുന്ന  ശബ്ദരേഖ പുറത്ത്‌. നിയമസഭാ തെരഞ്ഞെടുപ്പുകാലത്തേതാണ് സംഭാഷണം.‘തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വാങ്ങും. ഇതിനായി ബിജെപിക്കാരെ നേരിൽ പോയി കാണാൻ തയ്യാറെന്നും’ ശബ്‌ദ രേഖയിൽ സലാം പറയുന്നു. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ലീഗീം ബിജെപിയും തമ്മിലുള്ള അവിശുദ്ധ സഖ്യത്തിന്റെ  തെളിവുകൂടിയാണ്‌ ശബ്‌ദ രേഖ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ പ്രാദേശിക ലീഗ് നേതാവുമായി പിഎംഎ സലാം സംസാരിക്കുന്ന ശബ്ദരേഖയാണ്‌ പുറത്തായത്‌. വോട്ട് നേടലാണ് ലക്ഷ്യം. അതിനായി ബിജെപി ക്കാരുമായി സംസാരിക്കാൻ തയ്യാറാണ്.ബൂത്ത്,മണ്ഡലം കമ്മിറ്റികൾ അറിയാതെ താൻ നേരിട്ട് സംസാരിക്കാമെന്നും സലാം പറയുന്നു. നിയമസഭാ തെരശഞ്ഞടുപ്പിൽ ലീഗും കോൺഗ്രസും വ്യാപകമായി ബിജെപി വോട്ട്‌ കച്ചവടം നടത്തിയെന്നതിന്‌  കൂടി തെളിവാണ്‌ സലാമിന്റെ സംഭാഷണം. സിപിഐ എമ്മാണ്‌ ലീഗിന്റെ മുഖ്യശത്രുവെന്ന്‌ തെരഞ്ഞെടുപ്പ്‌ വേളയിൽ ലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറയുകയുണ്ടായി. ബിജെപിയുമായുള്ള ബന്ധം സലാം സമ്മതിച്ചതോടെ ലീഗ്‌ നേതൃത്വം വെട്ടിലായിരിക്കയാണ്‌. ഔദ്യോഗിക പ്രതികരണത്തിന്‌ നേതാക്കൾ തയ്യാറായിട്ടില്ല. Read on deshabhimani.com

Related News