കൊച്ചിയിൽ മുതിർന്ന ലീഗ്‌ നേതാക്കൾ പാർട്ടി വിട്ടു; ഇനി സിപിഐ എമ്മിനൊപ്പം



കൊച്ചി > മുസ്ലീം ലീഗിലെ വർഗ്ഗീയ, വിഭാഗീയ നിലപാടിൽ പ്രതിഷേധിച്ച്‌ കൊച്ചിയിൽ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു. ദേശീയ സമിതി അംഗവും കൊച്ചി കോർപ്പറേഷൻ പൊതുമരാമത്ത് വികസന സമിതി മുന്‍ ചെയര്‍മാനുമായ പി എം ഹാരിസും, ദേശീയ സമിതി അംഗം രഘുനാഥ് പനവേലിയും ഉൾപ്പടെ 8 പേരാണ് മുസ്ലീം ലീഗിൽ നിന്ന് രാജിവെച്ചത്. പാർട്ടിയുടെ വർഗ്ഗീയ, വിഭാഗീയ നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം. സിപിഐ എമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി നേതാക്കൾ വ്യക്തമാക്കി. ലീഗിൽ മതേതരത്വം ഇല്ലെന്നും നേതാക്കൾ വെളിപ്പെടുത്തി. ഗ്രൂപ്പ് നേതാക്കൾ വീതം വെപ്പ് നടത്തുന്നു. മലപ്പുറം വിട്ടാൽ ലീഗിന് ഒരു പ്രസക്തിയുമില്ല. രാജിക്കത്ത് പാണക്കാട് തങ്ങൾക്കയച്ചതായി നേതാക്കൾ വ്യക്തമാക്കി. ഇതൊരു തുടക്കം മാത്രം, കൂടുതൽ പേർ ലീഗ് വിടും. ഉപാധികൾ ഒന്നുമില്ലാതെയാണ് സിപിഐ എമ്മിനൊപ്പം ചേരുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ മാതൃകാപരമായാണ് സംസ്ഥാന സർക്കാർ പ്രവർത്തിച്ചത്. ഏറ്റവും നന്നായി സെക്യുലറിസം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനാണെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. Read on deshabhimani.com

Related News