കണ്ണൂരിൽ പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്‌തു; അമ്മ ഗുരുതരാവസ്ഥയിൽ



ശ്രീകണ്ഠപുരം > ഏരുവേശ്ശിയിൽ 6 മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്‌തു. പുള്ളിമാൻ കുന്നിൽ മാവില വീട്ടിൽ സതീഷ് കുമാർ (31) ആണ് ഭാര്യ അഞ്ജു, മകൻ ധ്യാൻ ദേവ് എന്നിവരെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ച് കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്‌തത്. വെള്ളിയാഴ്‌ച രാവിലെ 9.30 തോടെയായിരുന്നു സംഭവം. ഗൾഫിൽ ജോലി ചെയ്‌ത് വരികയായിരുന്ന സതീഷ് 3 വർഷം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. സംഭവ സമയത്ത് സതീഷിൻ്റെ അമ്മ ദേവകി വീട്ടിൽ ഉണ്ടായിരുന്നു. കിടപ്പ് മുറിയിലേക്ക് കയറിയ സതീഷ് വാതിൽ അടച്ചതിന് ശേഷം ഭാര്യയെയും കുട്ടിയെയും കത്തി കൊണ്ട് കുത്തുകയായിരുന്നു. Read on deshabhimani.com

Related News