പാലക്കാട് പുതുപ്പരിയാരത്ത്‌ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ

കൊലപാതകം നടന്ന വീടിന് മുന്നിൽ തടിച്ചുകൂടിയ ജനങ്ങൾ


പാലക്കാട് > പുതുപ്പരിയാരം പ്രതീക്ഷ നഗറിൽ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതീക്ഷ നഗറിൽ ചന്ദ്രൻ (64), ദേവിക (55) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച പുലർച്ചെയാണ് ഇരുവരെയും വീട്ടിൽ വെട്ടി കൊലപ്പെടുത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മകനെ സനലിനെ കാണാനില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. ചന്ദ്രൻ ആർഎംഎസ് ജീവനക്കാരനായിരുന്നു. Read on deshabhimani.com

Related News