പത്ത്‌ ലക്ഷം നൽകാമെന്ന്‌ ലിൻസി ജെസീലിനെ വിശ്വസിപ്പിച്ചു; കബളിപ്പിക്കപ്പെട്ടപ്പോൾ അരുംകൊല



കൊച്ചി > പാലക്കാട്‌ സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി റിമാൻഡിൽ. ഇടപ്പള്ളിയിലെ  ഹോട്ടലിൽ തിരുനെല്ലായി ചിറ്റിലപ്പിള്ളിയിൽ ലിൻസി (26) യെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത്‌ വാടാനപ്പള്ളി തൃത്തല്ലൂരിലെ ജെസിൽ ജലീനിയൊ (36)ണ്‌ റിമാൻഡ്‌ ചെയ്‌തത്‌. ലിൻസിയെ കൊലപ്പെടുത്തിയതിന്‌ പിന്നിൽ സാമ്പത്തിക തർക്കമാണെന്ന്‌ എളമക്കര പൊലീസ്‌ പറഞ്ഞു. ഇരുവർക്കും ക്യാനഡക്ക്‌ പോകാമെന്നും ഇതിനായി വ്യാജ വിവാഹ സർട്ടിഫിക്ക്‌ ചമച്ചാൽ മതിയെന്നും ലിൻസി ജെസീലിനെ വിശ്വസിപ്പിച്ചിരുന്നതായി പൊലീസ്‌ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട്‌  നാലുലക്ഷത്തിലധികം രൂപ ജെസിലിന് നഷ്‌ടമായി. ഓഹരി വിപണിയിൽ നിന്ന്  നാലരക്കോടി രൂപ തനിക്ക് കിട്ടുമെന്നും അതിൽ നിന്ന് പത്ത്‌ ലക്ഷം രൂപ നൽകാമെന്നും ജെസീലിനോട്‌ വാഗ്‌ദാനം ചെയ്‌തിരുന്നതായും പൊലീസ്‌ പറഞ്ഞു. കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ ജെസീൽ ചോദ്യം ചെയ്യുകയും മർദിച്ച്‌ അവശയാക്കുകയുമായിരുന്നു. മണിക്കൂറുകൾക്ക് ശേഷം ലിൻസി ബാത്ത്‌റൂമിൽ വീണുവെന്ന് വീട്ടുകാരെ അറിയിച്ചു. വീട്ടുകാർ പാലക്കാടുനിന്നെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ബെംഗളുരുവിലാണെന്നായിരുന്നു ലിൻസി വീട്ടുകാരെ അറിയിച്ചിരുന്നത്. കൊച്ചിയിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട്‌ സൗഹൃദമായി. കൊച്ചിയിലെ ഹോട്ടലിൽ താമസിച്ച്‌ വരുന്നതിനിടെയാണ്‌ ജെസിൽ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കുന്നതും യുവതിയുമായി തർക്കമുണ്ടാകുന്നതും. വിശദാന്വേഷണത്തിനായി പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങും. ജെസിൽ പറഞ്ഞ മൊഴി പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.   Read on deshabhimani.com

Related News