പെെങ്കുളത്ത് ചെത്തുതൊഴിലാളിയെ വെട്ടിക്കൊന്ന പ്രതി പിടിയിൽ



പാഞ്ഞാള്‍> പൈങ്കുളം വാഴാലിപ്പാടത്ത് ചെത്തുതൊഴിലാളിയെ  വെട്ടിക്കൊന്ന  സംഭവത്തില്‍ പ്രതി പുത്തന്‍പുരയ്ക്കല്‍ ഗിരീഷ് പിടിയില്‍. വാഴാലിപ്പാടം കുന്നുമാര്‍ത്തൊടി വാസുദേവനാണ് (56) കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്.  തിങ്കളാഴ്ച രാവിലെ ഒന്‍പതോ ഭാരതപ്പുഴയുടെ തീരത്തുള്ള തെങ്ങിന്‍ തോപ്പിലാണ് സംഭവം. രാത്രി അയ്യഴി കാട്ടില്‍ ഒളിച്ചിരുന്ന പ്രതി ഇന്ന് ഉച്ചയോടെ വീട്ടിലെത്തുകയായിരുന്നു. ചെറുതുരുത്തി പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൊഴിലിടത്തിലുണ്ടായ തര്‍ക്കമാണ് പ്രകോപനത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വാസുദേവനെ വെട്ടിക്കൊന്നശേഷം പ്രതി ആക്രമിച്ച പ്രദേശവാസി കുന്നുമ്മേല്‍ ജയപ്രകാശന്‍ (38) ഗുരുതരമായി പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. Read on deshabhimani.com

Related News