മൂന്നാർ കാണാം; ആനവണ്ടിയിലേറി



മൂന്നാർ > വിനോദസഞ്ചാര മേഖലയിൽ പുതിയ ചുവടുവയ്‌പുമായി കെഎസ്ആർടിസി. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽനിന്ന്‌ വിനോദസഞ്ചാരികളെ മൂന്നാറിൽ എത്തിക്കുന്ന  ടൂർ പാക്കേജ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. പരീക്ഷണാടിസ്ഥാനത്തിൽ ആദ്യഘട്ടമായി മലപ്പുറം ഡിപ്പോയിൽനിന്ന്‌ മൂന്നാറിലേക്ക് ബസ് ആരംഭിക്കും. എല്ലാ ശനിയാഴ്‌ചയും പകൽ ഒന്നിന് മലപ്പുറത്തുനിന്ന്‌ ബസ് പുറപ്പെട്ട് രാത്രി ഏഴോടെ മൂന്നാറിലെത്തുന്ന സർവീസാണിത്. മൂന്നാറിൽ എത്തുന്ന സഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ ഡിപ്പോയിൽതന്നെ ഒരുക്കിയിരിക്കുന്ന സ്ലീപ്പർ ബസിൽ താമസിക്കാം. ഞായർ പകൽ കെഎസ്ആർടിസിയുടെ സൈറ്റ് സീയിങ് ബസിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും അവസരമൊരുക്കും. ടിക്കറ്റ് നിരക്ക് തീരുമാനിച്ചിട്ടില്ല. എംഡിയുമായി ചർച്ചനടത്തി നിരക്ക് നിശ്ചയിക്കുമെന്ന് അധികൃതർ പറഞ്ഞു. Read on deshabhimani.com

Related News