മുല്ലപ്പെരിയാറിൽ 13 ഷട്ടറുകളും ഉയർത്തി; ജലനിരപ്പ് 139.6 അടി



ഇടുക്കി> മുല്ലപ്പെരിയാർ വൃഷ്ടിപ്രദേശങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വലിയതോതിൽ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലെ കനത്തമഴയെ തുടർന്നാണ് നീരൊഴുക്ക് തുടരുന്നത്. ചൊവ്വ രാവിലെ ആറിന് 139.5 അടി ആയിരുന്ന ജലനിരപ്പ് വൈകിട്ട് നാലിന് 139.6 ആയി. അണക്കെട്ടിലെ 13 സ്പിൽവേ ഷട്ടറും 90 സെന്റിമീറ്റർ വീതമുയർത്തി സെക്കൻഡിൽ 2,95,000 ലിറ്റർ വെള്ളമാണ് ഇടുക്കിയിലേക്ക് ഒഴുക്കുന്നത്. ഈ വെള്ളവും നീരൊഴുക്കും കാരണം ചെറുതോണി ഷട്ടറുകൾ അധികമുയർത്തി. സെക്കൻഡിൽ 3,50,000 ലിറ്റർ വെള്ളമാണ്‌ പെരിയാറിലേക്ക്‌ ഒഴുക്കിവിടുന്നത്‌.   ഇടുക്കി പദ്ധതിയിലേക്ക്‌ എത്തുന്ന ആറ്‌ നദികളും ജലസമൃദ്ധമാണ്‌. ചൊവ്വ വൈകിട്ട്‌ ഇടുക്കിയിൽ 2387.20 അടിയാണ്‌ ജലനിരപ്പ്‌. സംഭരണശേഷിയുടെ 86 ശതമാനം പിന്നിട്ടു.  മൂലമറ്റത്ത്‌ വൈദ്യുതോൽപാദനം വർധിപ്പിച്ചു. കഴിഞ്ഞദിവസം 17.695 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉൽപാദിപ്പിച്ചു. ആറ്‌ ജനറേറ്ററുകളും പ്രവർത്തിക്കുന്നുണ്ട്‌. Read on deshabhimani.com

Related News