ഇടുക്കിയിൽ അളവ്‌ കൂട്ടി: മുല്ലപ്പെരിയാറിൽ ഒരു ഷട്ടർകൂടി തുറന്നു



ഇടുക്കി> നീരൊഴുക്ക്‌ വർധിച്ചതിനാൽ മുല്ലപ്പെരിയാറിൽ ഒരു സ്‌പിൽവേ ഷട്ടർകൂടി തുറന്നു. നാലാം നമ്പർ ഷട്ടറാണ്‌ 30 സെന്റീമീറ്റർ തുറന്നത്‌. മൂന്നാം നമ്പർ നേരത്തെ 30 സെന്റീമീറ്റർ ഉയർത്തിയിരുന്നു. നിലവിൽ ജലനിരപ്പ്‌ 141.10 അടിയാണ്‌. മുല്ലപ്പെരിയാറിൽ ഒരു ഷട്ടർകൂടി തുറന്നതോടെ ഇടുക്കിയിൽ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ്‌ കൂട്ടി. ചെറുതോണി അണക്കെട്ടിലെ മൂന്നാം നമ്പർ ഷട്ടർ നാൽപതിൽനിന്നും 80  സെന്റീമീറ്ററായി  ഉയർത്തി. സെക്കൻഡിൽ 83,000 ലിറ്റർ വെള്ളം പെരിയാറിലേക്ക്‌ ഒഴുക്കി.  100 സെന്റീമീറ്റർ വരെ ഉയർത്താൻ കലക്ടറുടെ അനുമതിയുണ്ട്‌.   നിലവിൽ ഇടുക്കിയിലെ ജലനിരപ്പ്‌ 2399.88 അടിയാണ്‌. ശേഷിയുടെ 96.28 ശതമാനം വെള്ളമുണ്ട്‌. 2399.03 അടിയാണ്‌ റൂൾ കർവ്‌.  വൈദ്യുതി ഉൽപാദനശേഷം 116.778 ലക്ഷം ഘനമീറ്റർ ഒഴുകിപ്പോകുന്നു.  മൂലമറ്റത്ത്‌ വൈദ്യുതോൽപാദനം ഉയർന്ന നിലയിലാണ്‌. ശനി 175.38 ലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉൽപാദിപ്പിച്ചു.  മുല്ലപ്പെരിയാറിൽ  സംഭരണിയിലേക്ക്‌ സെക്കൻഡിൽ 3081 ഘനയടി ഒഴുകിയെത്തുന്നു. തമിഴ്‌നാട്‌ 2300 ഘനയടി കൊണ്ടുപോയിട്ടും ജലനിരപ്പ്‌ റൂൾകർവിൽ നിർത്താനാണ്‌ വീണ്ടും സ്‌പിൽവേ ഷട്ടർ തുറന്നത്‌. Read on deshabhimani.com

Related News