"നല്ല കോണ്‍ഗ്രസുകാര്‍ക്ക് അധികാരവും പദവിയും പ്രധാനമല്ല'; സതീശനെ വേദിയിലിരുത്തി മുല്ലപ്പള്ളിയുടെ പ്രസംഗം



കോഴിക്കോട്‌ > പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വേദിയിലിരുത്തി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഒളിയമ്പ്. നല്ല കോണ്‍ഗ്രസുകാര്‍ക്ക് അധികാരവും പദവിയും പ്രധാനമല്ലെന്ന് മുല്ലപ്പള്ളി വേദിയില്‍ പ്രസംഗിച്ചു. പുതിയ തലമുറ പഴയ നേതാക്കളുടെ പാത മനസിലാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. സതീശനെ വേദിയിലിരുത്തിയാണ് മുല്ലപ്പള്ളി പരാമര്‍ശം നടത്തിയത്. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരത്തേ പ്രതികരിച്ചിരുന്നു. അത് മാധ്യമങ്ങളോട് പറയാന്‍ താത്പര്യമില്ല. പാര്‍ട്ടി പ്രവര്‍ത്തകരില്‍ തെറ്റിദ്ധാരണ ഉണ്ടായി. അത് മാറ്റാന്‍ സാധിക്കുമെന്ന് വിശ്വസിക്കുന്നു എന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.   Read on deshabhimani.com

Related News