മേൽനോട്ടസമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ചു



കുമളി മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും ആശങ്കകൾ പരിഹരിക്കുമെന്ന് സുപ്രീംകോടതി നിയോഗിച്ച അണക്കെട്ട് മേല്‍നോട്ട സമിതി. അണക്കെട്ടിന്റെ സുരക്ഷയ്‍ക്ക് പ്രാധാന്യം നൽകുമെന്നും ചെയർമാൻ വിജയ് ശരൺ പറഞ്ഞു. തിങ്കൾ രാവിലെ വള്ളക്കടവിൽനിന്ന്‌ റോഡുമാർഗം അണക്കെട്ടിലെത്തിയ അഞ്ചം​ഗസംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി, എർത്ത് ഡാം, സ്പിൽവേ എന്നിവിടങ്ങള്‍ പരിശോധിച്ചു. പെരിയാറിലേക്ക് അധികജലം ഒഴുക്കുന്ന സ്പിൽവേയുടെ 13ഷട്ടറുകളിൽ ഏഴാമത്തെ ഷട്ടർ ഉയർത്തി ക്ഷമത പരിശോധിച്ചു. കഴിഞ്ഞവർഷം അണക്കെട്ടിൽ 127അടി വെള്ളമുള്ളപ്പോഴാണ് മേൽനോട്ട സമിതിയെത്തിയത്. തിങ്കൾ രാവിലെ ആറിന് 116.75 അടിയായിരുന്നു ജലനിരപ്പ്. മേൽനോട്ട സമിതി ചെയർമാന് പുറമെ കേരള പ്രതിനിധികളായ ഡോ. വി വേണു, അലക്സ് വർഗീസ്, തമിഴ്നാട് പ്രതിനിധികളായ സന്ദീപ് സക്സേന, ആർ സുബ്രഹ്മണ്യം എന്നിവരും ഉപസമിതി അംഗങ്ങളും ഇരുസംസ്ഥാനത്തേയും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. Read on deshabhimani.com

Related News