മുല്ലപ്പെരിയാര്‍ ജലനിരപ്പ്: മുഖ്യമന്ത്രി പിണറായി വിജയന്‍ എംകെ സ്റ്റാലിന് കത്തെഴുതി



തിരുവനന്തപുരം>  കേരളത്തില്‍ മഴ ശക്തമാവുകയും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തെഴുതി.  മുല്ലപ്പെരിയാറില്‍ ജലം ഉയരുന്നതിനാല്‍ അടിയന്തിരമായി ജലനിരപ്പ് നിയന്ത്രിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്തണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. നീരൊഴുക്ക് ശക്തമായ  അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം കൊണ്ടുപോകാന്‍ അടിയന്തര ഇടപെടല്‍   വേണം .അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു   ബന്ധപ്പെട്ട അധികാരികള്‍ക്ക് ഇക്കാര്യത്തില്‍ വേണ്ട നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു   Read on deshabhimani.com

Related News