പക്വതയില്ലായ്മയാണ് പ്രതിപക്ഷനേതാവിന്റെ പ്രശ്നം; അതിന് മറ്റുള്ളവർക്ക് മേൽ കുതിര കയറരുത്: മന്ത്രി മുഹമ്മദ് റിയാസ്



കാസർകോട് > അനുഭവ സമ്പത്തും പക്വതയില്ലായ്മയുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രശ്നമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അത് ചൂണ്ടിക്കാണിക്കുമ്പോൾ മറ്റുള്ളവരുടെ മേൽ കുതിര കയറരുത്.പ്രതിപക്ഷ നേതാവിന് തുടർച്ചയായി കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാർ. ക്രിയാത്മക വിമർശനങ്ങൾ സ്വീകരിക്കും. തെറ്റായ വിമർശനങ്ങളെ എതിർക്കും. മുൻ പ്രതിപക്ഷ നേതാക്കളുടെ അനുഭവ സമ്പത്തില്ലാത്തത് പ്രതിപക്ഷ നേതാവിനെ അലട്ടുന്നുണ്ട്. സമര സംഘടനാ പ്രവർത്തനത്തിൽ ഒരു കൊതുക് കടിച്ച വേദന പോലും പ്രതിപക്ഷ നേതാവ് അനുഭവിച്ചിട്ടില്ല. ബിജെപിയെ വിമർശിക്കുമ്പോൾ , ദേശീയ പാത അതോറിറ്റിയുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ പ്രതിപക്ഷ നേതാവിന് പൊള്ളുന്നതെന്തിനാണ് . സവർക്കറെ പ്രധാനമന്ത്രി പുകഴ്ത്തുമ്പോൾ അതിനെതിരെ ഒരക്ഷരം മിണ്ടാൻ പ്രതിപക്ഷ നേതാവ് തയ്യാറായിട്ടില്ല. സിപിഐഎം പ്രവർത്തകർ കൊല്ലപ്പെടേണ്ടവരാണ് എന്ന പ്രചാരണമാണ് വി ഡി സതീശനും കോൺഗ്രസ് നേതാക്കളും നടത്തുന്നത്. പാർടിക്കെതിരായ വിമർശനങ്ങൾക്ക് മറുപടി പറയാൻ പ്രതിപക്ഷ നേതാവിന്റെ അനുമതി വാങ്ങേണ്ട കാര്യമില്ലെന്നും റിയാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. Read on deshabhimani.com

Related News