വടകര റസ്റ്റ് ഹൗസിൽ മദ്യ കുപ്പികളും മാലിന്യവും; ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ മന്ത്രിയുടെ നിർദേശം



വടകര > വടകര റസ്‌റ്റ്‌ ഹൗസിൽ മന്ത്രി മുഹമ്മദ്‌ റിയാസിന്റെ മിന്നൽ പരിശോധന. മന്ത്രി മുഹമ്മദ് റിയാസ് രാവിലെ പത്തരയോടെയാണ് റസ്റ്റ് ഹൗസിൽ എത്തിയത് . പൊതു മരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിന് പുറമെ ആർ ഡി ഒ ഓഫീസും അടങ്ങുന്നതാണ് കെട്ടിടം. പരിസരത്തുനിന്ന്‌ ഒഴിഞ്ഞ മദ്യകുപ്പികളും, മാലിന്യക്കൂമ്പാരവും കണ്ടെത്തി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് മന്ത്രി മുഹമ്മദ്‌ റിയാസ്‌ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News