കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ നന്നാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്ക്‌: മന്ത്രി മുഹമ്മദ്‌ റിയാസ്‌



മലപ്പുറം > കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്ഥിതിയിലാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും. 2014ലെ സർക്കാർ ഇത്തരവിൽ ഇത്‌ കൃത്യമായി പറയുന്നുണ്ട്‌. ഇത്‌ പാലിക്കുന്നുണ്ടോ എന്ന്‌ ഉറപ്പാക്കാൻ പൊതുമരാമത്ത്‌ വകുപ്പ്‌ നടപടി കർശനമാക്കും. നിർത്താതെ പെയ്യുന്ന മഴയാണ് റോഡ് നന്നാക്കുന്നതിൽ പ്രധാന തടസം. മഴക്കാലത്തും റോഡ് ടാർ ചെയ്യാൻ കഴിയുന്ന നൂതന ടെക്നോളജി നടപ്പിലാക്കാൻ ശ്രമിക്കും. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിൻ്റേതല്ല. ജനങ്ങൾകാഴ്‌ച‌ക്കാരല്ല, കാവൽക്കാരാണ്. ഇതിനെ അള്ള് വക്കാൻ ശ്രമിക്കുന്നവർ ഒറ്റപ്പെടും. പൊതുമരാമത്ത് വകുപ്പിൻ്റെ പദ്ധതികളെ അള്ളുവക്കാൻ ആരെങ്കിലും ശ്രമിച്ചാൽ അവരെ ജനങ്ങൾ നേരിടും.എടപ്പാൾ മേൽപ്പാലത്തിൻ്റെ ടാറിങ് മഴ കഴിഞ്ഞ് നടത്തും. ഉദ്ഘാടനത്തിന് ധൃതികൂട്ടില്ല, നിർമാണത്തിൽ വിട്ടുവീഴ്ച ചെയ്യില്ല. ഇന്നലെ കോടതിയുടെ വിമർശനത്തിൽ ഉണ്ടായ റോഡുകളിൽ ഒന്ന് മാത്രമാണ് പൊതുമരാമത്ത് വകുപ്പിൻ്റേത്. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിൻ്റേതല്ല. കുടിവെള്ള പദ്ധതിക്കു വേണ്ടി റോഡ് പൊളിക്കുന്നു. പിന്നീട് നന്നാക്കുന്നില്ല. ഇതിന് പരിഹാരം കാണും. അതേസമയം ജല അതോറിറ്റി കുഴിക്കുന്ന റോഡുകൾ സമയത്ത് അടക്കുന്നില്ലെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പറഞ്ഞത് ഗൗരവത്തോടെ കാണുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻപറഞ്ഞു. മന്ത്രി റിയാസുമായി ഇക്കാര്യം ചർച്ച നടത്തും. Read on deshabhimani.com

Related News